റോഡിലെ കുഴിയിൽ പിക്കപ്പ് വാൻ താഴ്ന്നു.
വാഴ നട്ട് നാട്ടുകാർ പ്രതിഷേധിച്ചു
പെരുമണ്ണ :
കുടിവെള്ള വിതരണാവശ്യാർത്ഥം പൈപ്പുകളുടെ അറ്റകുറ്റ പണികൾക്കായി കുഴിച്ച കുഴിയിൽ ചരക്കുമായി വന്ന പിക്കപ്പ് വാൻ താഴ്ന്നതിൽ നാട്ടുകാർ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു.
പെരുമണ്ണ - പുവ്വാട്ടുപറമ്പ റോഡിൽ പുളിക്കൽ താഴത്താണ് റോഡിൽ വാഴനട്ട് പ്രധിഷേധം നടന്നത്.
ഇന്നലെ രാവിലെ 10.30 ഓടെയാണ് കുടിവെള്ള ബോട്ടിലുമായി വന്ന പിക്കപ്പ് വാൻ കുഴിയിൽ താഴ്ന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുടിവെള്ള വിതരണ പൈപ്പിന്റെ അറ്റകുറ്റ പണികൾക്ക് വേണ്ടി ഇവിടെ റോഡിൽ കുഴിയെടുത്തിരുന്നു.
കുടി വെള്ള വിതരണ പൈപ്പിന്റെ അറ്റകുറ്റ പണി കഴിഞ്ഞതിന്ന് ശേഷം ശരിയാം വണ്ണം കുഴി മണ്ണിട്ട് മൂടാത്തതാണ് വാഹനങ്ങൾ താഴ്ന്നു പോകാൻ കാരണം.
കുഴിയിൽ താഴ്ന്ന പിക്കപ് വാനിനെ മറ്റൊരു വാഹനത്തിന്റെ പിറകിൽ കയർ കെട്ടി വലിച്ചാണ് കുഴിയിൽ നിന്നും കയറ്റിയത്.
അറ്റകുറ്റ പണിക്ക് വേണ്ടി റോഡിന്റെ പകുതിയോളം കുഴിയെടുത്തിരുന്നു. റോഡിലെ ഈ ചതിക്കുഴി ഇതുവഴി കടന്ന് പോകുന്ന നൂറുകണക്കിന് വാഹനങ്ങൾക്ക് ഭീഷണിയാണ്.