സമൂഹമാധ്യമങ്ങളിൽ അഡ്വക്കറ്റ് ഷമീർ കുന്നമംഗലം സഹായ അഭ്യർഥനയിൽ സ്വരൂപിച്ചത് 2.08 കോടി രൂപ
സമൂഹമാധ്യമങ്ങളിൽ അഡ്വക്കറ്റ് ഷമീർ കുന്നമംഗലം സഹായ അഭ്യർഥനയിൽ സ്വരൂപിച്ചത് 2.08 കോടി രൂപ
പരുക്കേറ്റ യുവാവിനു നാടിന്റെ കരുതൽ ചികിത്സയ്ക്കു സ്വരൂപിച്ചത് 2.08 കോടി രൂപ
കോഴിക്കോട് കെട്ടിട നിർമാണ ജോലിക്കിടെ വീടിനു മുകളിൽ നിന്നു വീണു പരുക്കേറ്റ് ഒരു മാസ ത്തിലേറെയായി വെന്റിലേറ്ററിൽ കഴിയുന്ന യുവാവിനെ ജീവിത ത്തിലേക്കു തിരികെയെത്തിക്കാൻ കൂട്ടിരിക്കുകയാണു നാട്ടുകാരും സുഹൃത്തുക്കളും.
തിരുവണ്ണൂർ വെസ്റ്റ് മാങ്കാ വിൽ അബൂബക്കർ സിദ്ദിഖിന്റെ (41) ചികിത്സയ്ക്കായി ഇവർ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെ യും നടത്തുന്ന ഇടപടലിലൂടെ പി രിച്ചെടുത്തത് 2.08 കോടി രൂപ,
3 കുട്ടികളുടെ പിതാവും കൂ ലിപ്പണിക്കാരനുമായ അബൂബക്ക റിന്റെ കുടുംബത്തിനു താങ്ങാനാ കുന്നതിനേക്കാൾ അധികമായിരുന്നു ചികിത്സാ ചെലവ്. സമൂഹമാ ധ്യമങ്ങളിൽ അഡ്വക്കറ്റ് ഷമീർ കുന്നമംഗലം നടത്തിയ സഹായ അഭ്യർഥനയെ തുടർന്നു 2.08 കോടി രൂപയാണു പിരിച്ചെടുത്തത്.