മാവൂരിൽ എ.ടി.എം മാസങ്ങളായി പണിമുടക്കിൽ
മാവൂരിൽ എ.ടി.എം മാസങ്ങളായി പണിമുടക്കിൽ
മാവൂർ:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ മാവൂരിൽ കോഴിക്കോട് റോഡിൽ പെട്രേൾ പമ്പിന് എതിർവശത്തുള്ള എ.ടി.എം കൗണ്ടർ നിശ്ചലമായിട്ട് മാസങ്ങൾ കഴിഞ്ഞു. പൂവ്വാട്ടുപറമ്പിൽ ബാങ്കിന് സമീപമുള്ള എ.ടി.എം. കൗണ്ടറും അധിക ദിവസവും നിശ്ചലാവസ്ഥയിൽ ആണ്. നിരവധി ആളുകൾ ആശ്രയിക്കുന്ന ഈ രണ്ട് കൗണ്ടറുകളും പ്രവർത്തന രഹിതമായത് ഇടപാടുകാരെ വളരെ പ്രയാസത്തിലാക്കുന്നു. കോവിഡ് കാലമായതിനാൽ ബാങ്കുകളിൽ ഇടപാടുകാർക്ക് വളരെയധികം സമയം ചെലവഴിക്കേണ്ടതിനാൽ ഈ എ.ടി.എം മ്മുകൾ വളരെ സഹായകമായിരുന്നു. പലരും അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി പണമെടുക്കാമെന്ന് പ്രതീക്ഷിച്ച് കൗണ്ടറുകൾക്ക് മുന്നിലെത്തുമ്പോഴാണ് ഇവ പ്രവർത്തന രഹിതമാണെന്ന് മനസ്സിലാവുന്നതുതന്നെ. പൂവ്വാട്ടു പറമ്പിൽ എസ്.ബി.ഐ, ഗ്രാമീൺ ബാങ്ക് എന്നിവയുടെ രണ്ട് എ.ടി.എമ്മുകളാണുള്ളത്. ഇവ രണ്ടും അധിക സമയവും പ്രവർത്തന രഹിതമാണ്. ഒട്ടേറെ സ്ഥാപനങ്ങളും വളരെയധികം ആളുകൾ എത്തിച്ചേരുകയും ചെയ്യുന്ന ഇവിടെ ഇത് കാരണം വളരെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പൂവ്വാട്ടു പറമ്പിൽ എസ്.ബി.ഐ പുതിയ മെഷീൻ സ്ഥാപിച്ചതുമായിട്ടുള്ള സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് പ്രവർത്തനത്തിൽ തടസ്സം നേരിടുന്നതെന്നും എത്രയും പെട്ടന്ന് പ്രശനപരിഹാരമുണ്ടാകുമെന്നും, മാവൂരിൽ ചെറിയ കെട്ടിടത്തിലാണ് എ ടി എം പ്രവർത്തിക്കുന്നതെന്നും ഇരുഭാഗങ്ങളിലും വലിയ കെട്ടിടങ്ങും മരവുമുള്ളത് കാരണം നെറ്റ് വർക്കിന്റെ പ്രശ്നവും മെഷീന്റെ ഉള്ളിലെ ചെസ്റ്റ് ലോക്ക് തകരാറിലായതുമാണ് പ്രവർത്തനം തടസ്സമാകുവാൻ കാരണമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ചെസ്റ്റ് ലോക്കിന്റെ തകരാർ മാറ്റുന്നത് ഹൈദരബാദിലെ കമ്പനിയാണ് അവർ വന്ന് എത്രയും പെട്ടെന്ന് തകരാർ പരിഹരിക്കുന്നും നിലവിലെ കെട്ടിടത്തിൽ നിന്ന് സൗകര്യപ്രദമായ മാവൂരിലെ അങ്ങാടിക്കടുത്തേക് കൗണ്ടർ മാറ്റുന്നതും പരിഗണനയിലാണെന്നും മാറ്റിയാൽ നെറ്റ് വർക്ക് പ്രശ്നത്തിനും പരിഹാരമാകുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു. കൂടാതെ ഉപഭോക്താക്കളുടെ സൗകര്യത്തിനായി മാവൂരിനും പൂവ്വാട്ടു പറമ്പിനും ഇടയിൽ മറ്റൊരു എ.ടി.എം കൂടി സ്ഥാപിക്കാൻ ഉദ്ദ്യേശമുണ്ടെന്നും പറഞ്ഞു.