എം.എസ്. ബാബുരാജ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
എം.എസ്. ബാബുരാജ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സംഗീത ചക്രവർത്തി എം.എസ്.ബാബുരാജ് മലയാളികളുടെ ഹൃദയരാഗം സംഗീതാസ്വാദക കൂട്ടായ്മയുടെ എം.എസ്.ബാബുരാജ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ,
സംഗീത സംവിധായകൻ
കൈതപ്രം വിശ്വനാഥൻ,
എം.എസ്.ബാബുരാജ് മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ ഡോക്ടർ കെ.എക്സ്.ട്രീസ,
മലയാള സിനിമയുടെ ആദ്യകാല ചരിത്രം പറയുന്ന
'മലയാള സിനിമയുടെ പുന്നാരനാട്'
മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ ഗാനരചയിതാവും സംവിധായകനുമായ
റഹിം പൂവാട്ടുപറമ്പ്
എന്നിവർക്കാണ് അവാർഡ്.
പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങിയ പുരസ്കാരം അടുത്തമാസം
കോഴിക്കോട് വെച്ച്
എം.പി.അബ്ദുസ്സമദ് സമദാനി എം.പി. സമ്മാനിക്കും.