Peruvayal News

Peruvayal News

വിസ്മയിപ്പിക്കുന്ന ഈണങ്ങളും വശ്യതയാർന്ന സ്വരമാധുരിയുംകൊണ്ട് സംഗീതപ്രേമികളുടെ മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠനേടിയ സംഗീത സംവിധായകൻ

വിസ്മയിപ്പിക്കുന്ന ഈണങ്ങളും വശ്യതയാർന്ന സ്വരമാധുരിയുംകൊണ്ട് സംഗീതപ്രേമികളുടെ മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠനേടിയ സംഗീത സംവിധായകൻ

വിസ്മയിപ്പിക്കുന്ന ഈണങ്ങളും വശ്യതയാർന്ന സ്വരമാധുരിയുംകൊണ്ട് സംഗീതപ്രേമികളുടെ മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠനേടിയ സംഗീത സംവിധായകൻ എം.എസ്.ബാബുരാജ് വിടപറഞ്ഞിട്ട് ഇന്നേക്ക് (ഒക്ടോബർ 7)
43 വർഷമാവുന്നു.
തന്റെ മാന്ത്രിക വിരലുകളിൽ നിന്നും സൃഷ്ടിച്ച നൂറുകണക്കിന് ഗാനങ്ങളാൽ
ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളിലിന്നും ജീവിക്കുന്നു നമ്മുടെ പ്രിയപ്പെട്ട ബാബുക്ക.

സംഗീത ചക്രവർത്തി എം.എസ്.ബാബുരാജ് മലയാളികളുടെ ഹൃദയരാഗം സംഗീതാസ്വാദക കൂട്ടായ്മയുടെ എം.എസ്‌.ബാബുരാജ് പുരസ്കാരത്തിന് എന്നേയും തിരഞ്ഞെടുത്ത വിവരം സന്തോഷപൂർവം അതീവ വിനയത്തോടെ അറിയിക്കട്ടെ.

മലയാള സിനിമയിലെ ആദ്യകാല സംഭവങ്ങളെ കുറിച്ചുള്ള 
'മലയാള സിനിമയുടെ പുന്നാരനാട്' മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ ഗാനരചനയും സംവിധാനവും നിർവ്വഹിച്ചതിനാണെനിക്ക് ബാബുക്കയുടെ പേരിലുള്ള പുരസ്കാരം ലഭിക്കുന്നത്.
എന്റെ മഹാഭാഗ്യമാണിത്.

ചലച്ചിത്ര നിർമ്മാതാവ് ശ്രീ.പി.വി.ഗംഗാധരൻ, സംഗീത സംവിധായകൻ 
ശ്രീ.കൈതപ്രം വിശ്വനാഥൻ,
എം.എസ്‌. ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ
ഡോക്ടർ കെ.എക്സ്.ട്രീസ ടീച്ചർ എന്നിവരോടൊപ്പമാണ് ഈ അപൂർവ്വ മഹാഭാഗ്യം ലഭിക്കുന്നു എന്നത് എന്റെ സന്തോഷം വർദ്ധിപ്പിക്കുന്നു.
ഈ ആൽബത്തിന്റെ പേരിൽ എനിക്ക് ലഭിക്കുന്ന നാലാമത്തെ അവാർഡാണിത്.

ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ
ശ്രീ.സമദ് മങ്കട ചെയർമാനായ ജൂറിയാണ്
പുരസ്കാരത്തിന് എന്നേയും തിരഞ്ഞെടുത്തത്.
ഈ മാസം കോഴിക്കോട് വെച്ച്
ശ്രീ.എം.പി.അബ്ദുസ്സമദ് സമദാനി സാഹിബ് എം.പി.യാണ് ഞങ്ങൾക്ക് പുരസ്കാരം നൽകുന്നത്.

ബാബുക്കയുടെ ശിഷ്യനും ഗായകനും സംഗീത സംവിധായകനുമായ ശ്രീ.കെ.വി.അബൂട്ടി, ബാബുക്കയുടെ മകനും ഗായകനുമായ ശ്രീ.ജബ്ബാർ ബാബുരാജ്,
കൊച്ചുമകളും  ഗായികയുമായ നിമിഷ സലീം എന്നിവരെ ഇതേവേദിയിൽ ആദരിക്കുന്നുമുണ്ട്.

ശ്രീ.എം.വി.കുഞ്ഞാമു സാഹിബ്,
അഡ്വക്കേറ്റ് ഫസലുൽഹഖ് പറമ്പാടൻ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ 
ശ്രീ.സിദ്ദിഖ് താമരശ്ശേരി, 
ചലച്ചിത്ര തിരക്കഥാകൃത്തും 
ഹോം സിനിമകളുടെ സംവിധായകനുമായ ശ്രീ.ഹംസ കയനിക്കര, 
സംവിധായകൻ ശ്രീ.ദിനേശ് ഗോപാൽ,
ശ്രീ.എം.പി.ഇമ്പിച്ചഹമ്മദ് തുടങ്ങിയവരാണ്
സംഘാടക സമിതി ഭാരവാഹികൾ.



             ലേഖകൻ
     റഹിം പൂവാട്ടുപറമ്പ്.
Don't Miss
© all rights reserved and made with by pkv24live