യൂത്ത് കോണ്‍ഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
പെരുമണ്ണ :
യുപിയില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന ക്രൂര കൊലപാതകങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനപരമായി സമരം ചെയ്ത കർഷകർക്ക് നേരെ വാഹനമിടിച്ച് കയറ്റി എട്ട് കൊലപാതകം നടത്തിയ കേന്ദ്ര സഹമന്ത്രിയുടെ മകന് എതിരായി വ്യക്തമായ തെളിവുണ്ടായിട്ടു അറസ്റ്റ് ചെയ്യാത്ത നടപടിക്ക് എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പെരുമണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഗീഷ് എം കെ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം എ പ്രഭാകരന്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ ഇ ഫസല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുബ്രഹ്മണ്യൻ, ടി ഷാനവാസ്, രാജീവ് കെ പി, കപിൽ ദേവ് യു എം, മുസാഫിര്‍, ജെറിൽ പി എം, അരുൺ സി, ജിബിൻ എം, മിഥുൻ മുരളി, അബി വി എം, രജിൻ കെ പി, സർഫലി, സി. അഖിൽ, അപേഷ്, പി. നബീൽ , നൗഷാദ് എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.