എളേറ്റിൽ ആസ്ഥാനമായി വില്ലേജ് ഓഫീസ് അനുവദിക്കുക
എളേറ്റിൽ ആസ്ഥാനമായി വില്ലേജ് ഓഫീസ് അനുവദിക്കുക
കോഴിക്കോട് ജില്ലയിൽ ഏറ്റവും വലിയ വില്ലേജുകളിൽ ഒന്നാണ് കിഴക്കോത്ത്. വില്ലേജിന്റെ പരിധിയിലെ ജനസംഖ്യാ ബാഹുല്യം കാരണം വില്ലേജിൽ നിന്നും ലഭിക്കേണ്ട അനുകൂല്യങ്ങൾ ജനങ്ങൾക്ക് യഥാസമയം ലഭിക്കുന്നില്ല.
ആയതിനാൽ കിഴക്കോത്ത് വില്ലേജ് വിഭജിച്ച് എളേറ്റിൽ ആസ്ഥാനമായി പുതിയ വില്ലേജ് അനുവദിക്കണമെന്ന് CPIM എളേറ്റിൽ ലോക്കൽ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
സമ്മേളനം സിപിഐ (എം)ജില്ലാ കമ്മറ്റി അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു , ആർ പി ഭാസ്കരൻ, കെ ബാബു, എൻ കെ സുരേഷ്, പി സുധാകരൻ, ടി മഹ്റൂഫ്, എന്നിവർ സംസാരിച്ചു വി പി സുൽഫിക്കർ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മറ്റിയെ തെരഞ്ഞെടുത്തു..
ലോക്കൽ സമ്മേളനത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക പ്രഭാഷണപരമ്പരയിൽ, മലബാർ കലാപത്തിന്റെ പാട്ടു വഴികൾ എന്ന വിഷയത്തിൽ പ്രശസ്ത മാപ്പിളപ്പാട്ട് ചരിത്രകാരൻ ഫൈസൽ എളേറ്റിലും, സ്ത്രീ പക്ഷ കേരളം എന്ന വിഷയത്തിൽ സി. വി അബ്ദുള്ളയും, എ. ബിന്ദു ടീച്ചറും പ്രഭാഷണം നടത്തി. സമകാലിക ഇന്ത്യൻ രാഷ്ട്രീയവും ഇടതുപക്ഷവും എന്ന വിഷയത്തിൽ ശ്രീജിത്ത് ശിവരാമനും സംസാരിച്ചു.. സമ്മേളനത്തോടാനുബന്ധിച്ച് മാപ്പിളപ്പാട്ട് ആലാപന മത്സരവും, കവിതാലാപന മത്സരവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള ഉപഹാരം ജില്ലാ കമ്മിറ്റി അംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, ആർ. പി ഭാസ്കരൻ, ഏരിയ കമ്മിറ്റി അംഗം കെ ബാബു എന്നിവർ വിതരണം ചെയ്തു