Peruvayal News

Peruvayal News

ആരോഗ്യ ഇൻഷുറൻസ് കാർഡിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ; 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് എന്ന വാർത്ത നിഷേധിച്ചു സർക്കാറും

ആരോഗ്യ ഇൻഷുറൻസ് കാർഡിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ; 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് എന്ന വാർത്ത നിഷേധിച്ചു സർക്കാറും


ആരോഗ്യ ഇൻഷുറൻസ് കാർഡിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ; 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് എന്ന വാർത്ത നിഷേധിച്ചു സർക്കാറും



ആരോഗ്യ ഇൻഷുറൻസ്  നൽകുന്നു എന്ന പേരിൽ തട്ടിപ്പ്...!!

കേന്ദ്ര സർക്കാർ പുതിയതായി നടപ്പിലാക്കായ ആരോഗ്യ വിവരശേഖരണ ഐ ഡി ( ഹെൽത്ത് ഐഡി ) ആയുഷ്മാൻ ഇൻഷുറൻസ് കാർഡ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചില വ്യാജ സേവന കേന്ദ്രങ്ങൾ ഇത് വൻ തോതിൽ  വിൽക്കുന്നതായി റിപ്പോർട്ട്...

പല സ്ഥാപനങ്ങളും അക്ഷയ ക്ക് സമാനമായ രീതിയിൽ ലോഗോ വെച്ചും അക്ഷര / അക്ഷയ് തുടങ്ങിയ പേരുകൾ നൽകിയും അക്ഷയ യാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രസ്താവന നടത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുവാൻ നിലവിൽ ഗവ: ഉത്തരവുണ്ട്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് വ്യാജകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

പ്രത്യേകം ശ്രദ്ധിക്കുക
ആരോഗ്യ ഇൻഷൂറൻസ് കാർഡ് അപേക്ഷകൾ ഇപ്പോൾ കേരളത്തിൽ സ്വീകരിക്കുന്നില്ല


അക്ഷയയിൽ പോകൂ 50 രൂപ അടച്ചുകൊണ്ട് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നേടൂ എന്ന് പ്രചരിപ്പിച്ചുകൊണ്ട് വ്യാജന്മാർ വിലസുകയാണ്. സൗജന്യ ഇൻഷുറൻസ് ലഭിക്കാൻ പരക്കം പായുന്ന പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന ചില സാമൂഹ്യ ദ്രോഹികളാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ.മനപ്പൂർവം അക്ഷയ കളിൽ തീരക്കുണ്ടാക്കി അതിൽനിന്നും മുതലെടുപ്പ് നടത്താനുള്ള വ്യാജ ഓൺലൈൻ സെന്ററുകാരുടെ മോഹവും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു. നിലവിൽ കേന്ദ്ര സർക്കാരിന്റേതോ സംസ്ഥാന സർക്കാരിന്റെതോ ആയ യാതൊരു ഇൻഷുറൻസ് രെജിസ്ട്രേഷനും കേരളത്തിൽ നടക്കുന്നില്ല. അഥവാ ഇങ്ങിനെ ഒരു പദ്ധതി സർക്കാരിന്റെ പരിഗണനയിൽ ഉടനെ ഉണ്ടെങ്കിൽ ടി വി പത്ര മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നതായിരിക്കും. അതുകൊണ്ട് വ്യാജ വാർത്തകൾ ഷെയർ ചെയ്യപ്പെടാതിരിക്കാൻ ശ്രെദ്ധിക്കുക 

 

എന്തായാലും നൂറുകണക്കിന് അന്വേഷകരാണ് ഇതുമായി ബന്ധപ്പെട്ട് ദിനം പ്രതി അക്ഷയ സെന്ററുകളിൽ കയറിയിറങ്ങുന്നത്.ഫോണിൽ കൂടെയുള്ള അന്വേഷണം വേറെയും.ചില സെന്ററുകളിൽ വാക്ക്തർക്കങ്ങളും ഉണ്ടാകുന്നുണ്ട്.ഗവണ്മെന്റ് ഇത്തരം വ്യാജന്മാരെ നിയന്ത്രിക്കാൻ ശക്തമായി ഇടപെടണമെന്ന് അക്ഷയ സംരംഭകർ ഒരേ സ്വരത്തിൽ ആവശ്യപ്പെടുകയാണ്.

അക്ഷയ സംബന്ധിച്ച എല്ലാ പുതിയ ന്യൂസുകളും തൽസമയം അറിയുന്നതിനായി അക്ഷയ ഹെൽപ്പ് ഡെസ്ക് വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
വ്യാജ വാർത്തകളിൽ വഞ്ചിതരാകാതിരിക്കുക

മുകളിൽ കൊടുത്ത ഫോട്ടോയോടൊപ്പം പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്.
Don't Miss
© all rights reserved and made with by pkv24live