കേരള നവോത്ഥാന ചരിത്രം ജില്ലാതല പ്രീ-ബുക്കിങ് ഉദ്ഘാടനം ചെയ്തു
കേരള നവോത്ഥാന ചരിത്രം ജില്ലാതല പ്രീ-ബുക്കിങ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്:
കേരള നദ്‌വത്തുൽ മുജാഹിദീൻ(കെ.എൻ.എം) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം രേഖപ്പെടുത്തുന്ന 'കേരള മുസ്‌ലിം നവോത്ഥാനം- ചരിത്രവും ദർശനവും' എന്ന നാല് നാല് വാള്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ചരിത്ര ഗ്രന്ഥത്തിന്റെ ജില്ലാ തല ബുക്കിങ് ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബിനാ ഫിലിപ്പിന് ആദ്യ ബുക്കിങ് ചെയ്തുകൊണ്ട് കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് സി.മരക്കാരുട്ടി നിർവ്വഹിച്ചു.
ചരിത്രത്തെ വികലമായി നോക്കിക്കാണുകയും, വളച്ചൊടിക്കുകയും, അടർത്തിമാറ്റിയും,
ചരിത്രം മൂടിക്കെട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന വർത്തമാന കാലത്ത് ഇത്തരം ചരിത്ര രചനകൾ പ്രസക്തമാണെന്നും വരും തലമുറക്ക് ചരിത്ര പഠനത്തിന് മുതൽകൂട്ടാണെന്നും മേയർ പറഞ്ഞു.
ചടങ്ങിൽ കെ.എൻ.എം ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുൽസലാം, ഇ.വി മുസ്തഫ, പി.എൻ അബ്ദുറഹ്മാൻ മാസ്റ്റർ, കെ. മുഹമ്മദ് നാസർ എന്നിവർ സംബന്ധിച്ചു.