കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ എംഡിഎഫ് റവന്യൂ മന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി
കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ എംഡിഎഫ് റവന്യൂ മന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി
കരിപ്പൂർ വിമാനത്താവളത്തിന്റെ അടിയന്തിര വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നും ഭൂമി ഉടമകളുമായി സംസാരിച്ച് അവരുടെ പ്രയാസങ്ങളും കൂടി മനസ്സിലാക്കി വേണം ഭൂമി ഏറ്റെടുക്കേണ്ടതെന്നും മലബാർ ഡവലെപ്പ്മെൻറ് ഫോറം ഭാരവാഹികൾ കേരള സംസ്ഥാന റവന്യൂ മന്ത്രി കെ രാജനുമായി തിരുവനന്തപുരത്തുവച്ചു നടത്തിയ കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു
വിമാനത്താവളത്തിലെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല എന്ന വ്യാജ പ്രചരണം ഉയർത്തി വിമാനത്താവള വികസനം തടസപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും മന്ത്രിയോട് എംഡിഎഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഭൂഉടമകളുമായി സംസാരിച്ച് അവരെ സർക്കാരുമായി സമവായത്തിലെത്തിക്കാൻ ഇടപെടുമെന്ന് എംഡിഎഫ് ജന: സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കു നി യുടെ നേതൃത്വത്തിൻ നടന്ന കൂടികാഴ്ച്ചയിൽ ഭാരവാഹികൾ മന്ത്രിക്ക് ഉറപ്പ് നൽകി.
എം ഡി എഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സന്തോഷ് കുമാർ വിപി, അഷറഫ് കളത്തിങ്കൽപ്പാറ, ചാപ്റ്റർ ഭാരവാഹികളായ ജമാൽ കോരങ്കോട്, മുഹമ്മദ് കുറ്റ്യാടി, ജബാർ നരിക്കുനി എന്നിവർ പങ്കെടുത്തു
വരുന്ന 16ന് കരിപ്പൂരിൽ മേഖലയിലെ മന്ത്രിമാരെ ഉൾപ്പെടുത്തി നടക്കുന്ന മന്ത്രിതല യോഗത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും വിമാനതവളത്തിൻ്റെ വികസനപ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും ഗവൺമെൻറ് ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി. അധികാരമേറ്റെടുത്ത ഉടനെ ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി സർക്കാർ നിയോഗിച്ച റവന്യൂ വകുപ്പിൻറെ ഓഫീസ് മലപ്പുറം കലക്ടറേറ്റിൽ നിന്ന് മാറ്റിയിരുന്നു എം.ഡി.എഫ് ഇടപെടലിൽ റവന്യൂ ഓഫീസ് പുനഃസ്ഥാപിച്ച മന്ത്രിയുടെ നടപടിയിൽ ഭാരവാഹികൾ മന്ത്രിയെ നന്ദി അറിയിച്ചു