അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 17 ഉം കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടും സംയുക്തമായി വാർഡ് 17 ലെ അതിഥി തൊഴിലാളികൾക്കായിഏകദിന രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്ത ക്യാമ്പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സമീറ അരീപുറം അധ്യക്ഷത വഹിച്ചു.കെ.പി.കോയ,ജിജിത്ത് പൈങ്ങോട്ടുപുറം ,ഇ. എം.സുബൈദ,ജമീല.TA ,ലീല.എം എന്നിവർ സംസാരിച്ചു. വിഷയാവതരണം പ്രോജക്ട് ഡോക്ടർ K അമിത്തും, പ്രോജക്ട് കോ.ഓർഡിനേറ്റർ അമിജേഷ് കെ.വി പ്രോജക്ട് വിശദീകരണവും നടത്തി.ഉബൈദ് GK സ്വാഗതവും ഏരിയ കോഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ മൂത്തോന മീത്തൽ നന്ദിയും പറഞ്ഞു.