കായലം മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘം ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.:
കായലം ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് പാൽ നൽകിയ ക്ഷീരകർഷകർക്ക് അതിൻ്റെ വില നൽകുക, ക്ഷീര കർഷകർക്കുള്ള ഇൻസെൻ്റീവ്തുക വിതരണം ചെയ്യുക, സംഘത്തിലെ അഴിമതി അന്വേഷിക്കുക, ഉത്തരവാദിത്വം നിറവേറ്റ ഭരണ സമിതി അംഗങ്ങളെ അയോഗ്യരാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കായലം മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘം ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ പെരുവയൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുബിത തോട്ടാഞ്ചേരി ഉൽഘാടനം ചെയ്തു. DCC മെമ്പർ CM സദാശിവൻ, തുളസീധരൻ - T, അബ്ദുൾ ലത്തീഫ് 'E, സൈതലവി 'ck, മൻസൂർ; റസാക്ക് TP, റഷീദ് oM, നാസർ K, ഷുഹൈബ് എന്നിവർ നേതൃത്വം നൽകി.