ഐ.സി.ഡി.എസ് ദിനാചരണവും പ്രദര്‍ശനവും
എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ഐ.സി.ഡി.എസ് ദിനാചരണവും പ്രദര്‍ശനവും
എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ഐ.സി.ഡി.എസ് നാല്‍പത്തി ആറാം വാര്‍ഷികത്തോടനുബന്ധിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ദിനാചരണവും പ്രദര്‍ശനവും പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധ ഉത്പന്നങ്ങളും ബോധവല്‍ക്കരണ പോസ്റ്ററുകളും കലാ സൃഷ്ടികളും അടങ്ങിയ പ്രദര്‍ശനം ഏറെ ശ്രദ്ദേയമായ രീതിയിലാണ് സംവിധാനിച്ചത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. ബ്ലോക്ക് മെമ്പര്‍മാരായ ടി.പി മാധവന്‍, പി ശിവദാസന്‍ നായര്‍, അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി അനില്‍കുമാര്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശബ്ന റഷീദ് സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ എന്‍ ഗീത സ്വാഗതവും പി ശ്രീജ നന്ദിയും പറഞ്ഞു.