വവ്വാലുകളെപ്പറ്റി വിവരശേഖരണം തുടങ്ങി
വവ്വാലുകളെപ്പറ്റി വിവരശേഖരണം തുടങ്ങി
മാവൂർ:
നിപ ആവർത്തിക്കുന്ന സാഹചര്യത്തിൽ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തി വിവരശേഖരണം തുടങ്ങി. വീണ്ടും നിപ സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ ഉപയോഗപ്പെടുത്തുന്നതിനാണ് വനം വന്യജീവിവകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്.
ഇതിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മാവൂർ തെങ്ങിലക്കടവിലെ കാൻസർ ആശുപത്രി കെട്ടിടത്തിൽ വെള്ളിയാഴ്ച പരിശോധന നടത്തി. വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
ഇവ വയനാട്ടിലെ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുപോലെ വവ്വാൽ സാന്നിധ്യമുള്ള മറ്റു പ്രദേശങ്ങളിലും പരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കും. സെപ്‌റ്റംബർ മാസത്തിൽ ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ചിരുന്നു.