കൊമ്മേരി കൾച്ചറൽ ഫോറത്തിന്റെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
കൊമ്മേരി കൾച്ചറൽ ഫോറത്തിന്റെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
കൊമ്മേരി കൾച്ചറൽ ഫോറത്തിന്റെ(KCF) ആഭിമുഖ്യത്തിൽ മുക്കം MVR ക്യാൻസർ സെന്ററുമായി സഹകരിച്ചു കൊണ്ട് ഇന്ന് (22.10.2021) കൊമ്മേരി മദ്രസയിൽ നടന്ന രക്തദാന ക്യാമ്പ് നടത്തി....
ക്യാമ്പിൽ വനിതകളടക്കം 40 പേർ രക്തദാനം നടത്തി..
KCF പ്രസിഡന്റ് സലീം കൊമ്മേരിയുടെ അധ്യക്ഷതയിൽ നടന്ന വേദിയിൽ കോർപ്പറേഷൻ കൗൺസിലർ കവിതാ അരുൺ രക്തദാന ക്യാമ്പ് ഉൽഘാടനം ചെയ്തു..
MVR ക്യാൻസർ സെന്റർ ബ്ലഡ് ബാങ്ക് ഓഫീസർ Dr നിറ്റിൻ ഹെൻറി രക്തദാന ബോധവൽക്കരണ ക്ലാസ്സെടുത്തു..
നാസർ മാഷ് ആയഞ്ചേരി, ജയകൃഷ്ണൻ,
ഷൈജു,ആശ വർക്കർ രോഷ്മ ,റാഫി കൊമ്മേരിഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..
സിജീഷ് എടോളി സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.
MVR ബ്ലഡ് ബാങ്ക് സ്റ്റാഫംഗങ്ങളായ അനു പുല്ലങ്കോടൻ,സഫ്വാൻ,ജിജിൻ,
Sr റീന,ജെന്നി,സൂരജ്,ധീരജ്,നിഷാദ് എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു..
KCF പ്രവർത്തകരായ അമീർ,മുനീർ,അർഷ,അനഘ,ഷിജീഷ്,സനൂഫ്,ഫിനാസ്,ഫിറോസ് മങ്കാവ്,സന്തോഷ്,മോഹനൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി...