Peruvayal News

Peruvayal News

പ്രവാസി സംഗമം നടത്തീ ആഹ്ലാദത്താൽ കരഞ്ഞ നയനാന്ദകരമായ നിമിഷങ്ങൾ

പ്രവാസി സംഗമം നടത്തീ
ആഹ്ലാദത്താൽ കരഞ്ഞ
നയനാന്ദകരമായ നിമിഷങ്ങൾ

പ്രവാസി സംഗമം നടത്തീ
ആഹ്ലാദത്താൽ കരഞ്ഞ
നയനാന്ദകരമായ നിമിഷങ്ങൾ


കോഴിക്കോട്:
27 വർഷങ്ങൾക്ക് മുമ്പ്  പിരിഞ്ഞ ഉറ്റസുഹൃത്തുക്കളെ കണ്ട് മുട്ടിയ സുന്ദരമുഹൂർത്തത്തിൽ ദല്ല ഗ്രൂപ്പ് പ്രവാസി സംഗമം ആവേശപൂർവ്വം നടന്നു .

 തിരുവമ്പാടി  ലെയ്ക്ക് വ്യൂ.  റിസോർട്ടിലെ കൃത്രിമ തടാകത്തിൽ പുളഞ് കളിക്കുന്ന സുന്ദര മത്സ്യങ്ങളെപ്പോലെ സംഗമിച്ചവരുടെ മനസ്സും ഹർഷ പുളകിതമായിരുന്നു .

കാലചക്രത്തിന്റെ ഗതിവേഗതയിൽ പലർക്കും നേരിയ രൂപമാറ്റം വന്നിരുന്നുവെങ്കിലും അകക്കണ്ണ് കൊണ്ട് അവർ ഉറ്റവരെ തിരിച്ചറിഞ്ഞ് കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ചു .

ദല്ല ഗ്രൂപ്പ് പ്രവാസ കുടുംബങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് വിവിധങ്ങളായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സംഗമം പ്രചോദനമായി .

മീഡിയ വേൾഡ്         ന്യൂസി ന്റെ
ഓൺലൈൻ മാധ്യമ പ്രവർത്തകനായ അബ്ദു ചെറൂപ്പ സ്വാഗത പ്രഭാഷണം നടത്തി . 

ഗ്രൂപ്പിന്റെ  അഡ്മിനും  മത സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവാസജീവിതത്തിലും നാട്ടിലും പ്രവർത്തിക്കുന്ന മദ്റസാ അദ്ധ്യാപകൻ കൂടിയായ സൈഫുദ്ദീൻ ഒളവണ്ണ അദ്ധ്യക്ഷത വഹിച്ചു . 

 ഗ്രൂപ്പിലെ ഒരാൾക്ക് സാമ്പത്തിക സഹായം നൽക്കുകയുണ്ടായി . 

അടുത്ത് തന്നെ വിപുലമായ കുടുംബ സംഗമം നടത്തണമെന്ന് മെമ്പർമാർ അഭിപ്രായപ്പെട്ടു .

ടി. പി. സിദ്ദീഖ്.  കുട്ട്യേമി മായനാട്   
ഉസ്മാൻ മൂഴിക്കൽ
കെ.കെ.മുഹമ്മദ് കിനാലൂർ
അബ്ദു റഹ് മാൻ 
തച്ചംപൊയിൽ
ഇസ്മായിൽ ചെറുവറ്റ

സക്കീർ പയ്യാനക്കൽ ഹനീഫ കല്ലായ് 
അബ്ദുൽ കരീം മാഹി
അസീസ് കാട്ടിൽ വീട്ടിക ഗഫൂർ അത്തോളി 
മൊയ്തീൻ കോയ പറമ്പിൽ ബസാർ

മുസ്തഫ കാരന്തൂർ
ഹമീദ് കുനിയിൽ
മുഹമ്മദ് പി.പി കാന്തപുരം
തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

ഇസ്മായിൽ ചെറുവറ്റ സമാപന പ്രസംഗം നടത്തി .
Don't Miss
© all rights reserved and made with by pkv24live