കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചവരെ ആദരിച്ചു.
കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചവരെ ആദരിച്ചു.
കോഴിക്കോട്:
മലബാർ ഡവലപ്മെൻറ് ഫോറം കോഴിക്കോട് സൗത്ത് ചാപ്റ്റർ
കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കേരള ഹെൽപ് ഡെസ്ക്ക് അഡ്മിൻ മാരായ കെ.സുനിൽകുമാർ ,ഹർഷാദ്,
പി.എ.അബ്ദുൽ കലാം ആസാദ് ,ഷബിൻ മുഹമ്മദ് ബിൻ മുസ്തഫ, ടി.പി.ഷഹ്lല, റിയാസ് കുനിയിൽ , ഹക്കീം പ്രിൻസ്, കോക്കുൽ ബാലകൃഷ്ണൻ, ഷഹീൻ തലങ്കര, നിസാം കുമ്പാറ(കോഴിക്കോട് ഡ്രൈവേഴ്സ് രക്ഷാധികാരി) എന്നീ ജീവകാരുണ്യ പ്രവർത്തകരെയും, സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ജീവകാരുണ്യ പ്രവർത്തകനായ മഠത്തിൽ അബ്ദുൽ അസീസ് ,എം.എ അറബിക് എൻട്രൻസ് പരീക്ഷയിൽ വിജയിച്ച കേരളത്തിലെ ഏക വനിതയായ
ആയ്ഷ അഹ് ഷാന, ഇരു കൈകൾ കൊണ്ടും ഒരെ സമയം ചിത്രം വരച്ചു 2021 ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം പിടിച്ച മുർഷിദ ഷാന, ഫൈലേറിയ രോഗത്തിൽ നിന്ന് സ്കൂൾ കുട്ടികളെ മോചിപ്പിക്കുവാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് മദർ തെരെസ അവാർഡിൻ്റർഹയായ കുണ്ടു ങ്ങൾ ഗവ: യുപി സ്കൂൾ റിട്ട: അദ്യാപിക ജോയ്സ് മേരി ടീച്ചർ ,പ്രമുഖ പരസ്ഥിതി പ്രവർത്തക സുമ പള്ളിപ്രം ,കലാ പ്രവർത്തനങ്ങൾക്കിടയിലും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയ സുവർണ്ണ ചന്ദ്രോത്ത് എന്നിവരെയും ,MDF കോഴിക്കോട് സൗത്ത് ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളുടെ SSLC ,+2 പാസ്സായ 40 ഓളം വരുന്ന കുട്ടികളെയും ,ബഹു : പുരാവസ്തു , തുറമുഖം വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വെച്ച് ആദരിച്ചു. കോഴിക്കോട് സൗത്ത് ചാപ്റ്റർ പ്രസിഡണ്ട് സി.പി.അബ്ദുറഹിമാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ടെഫ ചെയർമാൻ ആദം ഒജി മുഖ്യാഥിതിയായിരുന്നു. കോഴിക്കോട് സൗത്ത് ജനറൽ സെക്രട്ടറിയും ,പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ഐ.പി.ഉസ്മാൻ കോയ സ്വാഗതം പറയുകയും, കൗൺസിലർമാരായ കെ.മൊയ്തീൻകോയ കെ. നിർമ്മല, TRCC പ്രസിഡണ്ട് പി.മമ്മദ് കോയ ( മമ്മ ) ., TACC വെ: പ്രസിഡണ്ട്, വി.കെ.വി.അബ്ദുറസാക് കുന്നത്ത് മുഹമ്മദ് കോയ ,എസ്.വി.അബ്ദുൽ കരീം., MDF പ്രസിഡണ്ട് എസ്.എ.അബൂബക്കർ ,MDF മുഖ്യ രക്ഷാധികാരി സഹദ് പുറക്കാട്,MDF ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ എടക്കുനി , MDF കരിപ്പൂർ വിമാനാപകട ആക്ഷ്ൻ കമ്മിറ്റി ട്രഷറർ താഹ ,സൗത്ത് ഓർഗനേ സിംങ് സെക്രട്ടറി കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. സെൻട്രൽ ഓർഗനേസിംങ് സെക്രട്ടറി പി.എ.അബ്ദുൽ കലാം ആസാദ് ബഹു: മന്ത്രിക്ക് ഉപഹാരം നൽകുകയും ,കോഴിക്കോട് സൗത്ത് മുഖ്യ രക്ഷാധികാരി എം.മുഹമ്മദ് നസിം പൊന്നാട അണിയിക്കുകയും ,ജനറൽ സെക്രട്ടറി ഐ.പി.ഉസ്മാൻ കോയ നിവേദനം നൽകുകയും ചെയ്തു. .
എസ്.എം.അബൂബക്കർ സിദ്ധീഖിൻ്റെ നേതൃത്വത്തിൽ കുട്ടികൾ ബഹു: മന്ത്രിക്ക് ഉചിതമായ വരവേൽപ്പ് നൽകി.MDF കോഴിക്കോട് സൗത്ത് ഭാരവാഹികളും പ്രവർത്തകരും മറ്റു ക്ഷണിക്കപ്പെട്ടവരും ചടങ്ങിനെത്തി. സൗത്ത് ട്രഷറർ മിനി എണ്ണപ്പാടത്ത് നന്ദി രേഖപ്പെടുത്തി..