Peruvayal News

Peruvayal News

വിജ്ഞാന കൈരളിയുടെ അറിവുൽസവം: സി എച്ച് പ്രതിഭാ ക്വിസ് മത്സരത്തിന് അനുമതിയായി.

വിജ്ഞാന കൈരളിയുടെ അറിവുസവം: സി എച്ച് പ്രതിഭാ ക്വിസ് മത്സരത്തിന്  അനുമതിയായി.
വിജ്ഞാന കൈരളിയുടെ അറിവുസവം: സി എച്ച് പ്രതിഭാ ക്വിസ് മത്സരത്തിന്  അനുമതിയായി.

കോഴിക്കോട് :
 കെ.എസ്.ടി.യു. സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തി ൽ ഒക്ടോബർ 9 മുതൽ ആരംഭിക്കുന്ന സി.എച്ച്. പ്രതിഭാ ക്വിസ് മത്സരത്തിന് അനുമതി ലഭിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 07.10.2021 ലെ എം 4/287982/2021 നമ്പർ ഉത്തരവ് പ്രകാരമാണ് അനുമതി ലഭിച്ചത്. പ്രതിഭാ ക്വിസ് മത്സരത്തിന്റെ മുന്നോടിയായി എൽ.പി , യു.പി, എച്ച് എസ് , എച്ച്  എസ് എസ് വി ദ്യാർത്ഥികൾക്കായി മോക്ക് ക്വിസ്  മത്സരം നടത്തി. മത്സരത്തിൽ വിവിധ ജില്ലകളിലെ വിദ്യാർത്ഥികൾ മത്സരബുദ്ധിയോടെ പങ്കെടുത്തു.ഒക്ടോബർ 9 ന് വൈകു: 8 മണിക്ക് ഹയർ സെക്കണ്ടറി വിദ്യാർത്ഥി കൾക്കും ഒക്ടോബർ 10 ന് എൽപി , യുപി, എച്ച് എസ് , വിദ്യാർത്ഥിക്ക് പ്രാഥമിക മത്സരവും ഒക്ടോബർ 17 ന് സബ് ജില്ലാ മത്സരങ്ങളും ഒക്ടോബർ 24 ന് ജില്ലാതല മത്സരങ്ങളും ഒക്ടോബർ 31 ന് സംസ്ഥാന മത്സരവും നടക്കും. മത്സരവിജയികൾക്ക് ആ കർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. പ്രതിഭാ ക്വിസ് സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ 9 ന് ഉച്ചയ്ക്ക് 2 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ആക്ടിംഗ് സെകേട്ടറി പി.എം. എ. സലാം കോഴിക്കോട് സെസയിൽ നിർവ്വഹിക്കും.
Don't Miss
© all rights reserved and made with by pkv24live