കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗിന് പുതിയ സാരഥികൾ
കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗിന് പുതിയ സാരഥികൾ
പെരുവയൽ:
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പുന. സംഘടിപ്പിച്ചു.
കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.മൂസ മൗലവി ഉദ്ഘാടനം ചെയ്തു. ഐ സൽമാൻ പെരുമണ്ണ പ്രസിഡണ്ടും കുഞ്ഞിമരക്കാർ സി കെ മലയമ്മ ജനറൽ സെക്രട്ടറിയും എം പി സലീം കുറ്റിക്കാട്ടൂർ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി നൗഷാദ് സി പുത്തൂർമഠം, കെ .പി സൈഫുദ്ദീൻ കുന്ദമംഗലം, യു.എ ഗഫൂർ ചെറൂപ്പ, സിറാജ് ഇ എം ഈസ്റ്റ് മലയമ്മ,
സെക്രട്ടറിമാരായി ടി.പി.എം സാദിഖ് ഒളവണ്ണ, അഡ്വ.ജുനൈദ് ടി പി കുന്ദമംഗലം, സി ടി ഷരീഫ് തെങ്ങിലക്കടവ്, മുഹമ്മദ് കോയ കായലം എന്നിവരെയും തെരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സൈത് ഫസൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കെ എം എ റഷീദിനും, സെക്രട്ടറി ഒ എം നൗഷാദിനും നിയോജക മണ്ഡലം യൂത്ത് ലീഗിന്‍റെ ഉപഹാരം മൂസ മൗലവി സമ്മാനിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് 2021 ഫെബ്രുവരി 26,27,28, മാര്‍ച്ച് 1 തിയ്യതികളിലായി സംഘടിപ്പിച്ച പദയാത്രയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച പെരുവയല്‍ പഞ്ചായത്തിനുള്ള ഉപഹാരം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സൈത് ഫസല്‍ സമ്മാനിച്ചു. അഖിലേന്ത്യാ പി ജി എന്‍ട്രന്‍സ് പരീക്ഷയില്‍ 313 ാം റാങ്ക് നേടിയ ഡോ. വി സിറാജുദ്ധീനുള്ള ഉപഹാരവും, നിയോജക മണ്ഡലം കമ്മറ്റിയുടെ മാസ്ക് ചലഞ്ചില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പൂളേങ്കര, പുള്ളന്നൂര്‍, മലയമ്മ ശാഖ കമ്മറ്റികള്‍ക്കുള്ള ഉപഹാരവും കൗണ്‍സില്‍ മീറ്റില്‍ സമ്മാനിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ എം എ റഷീദ്, ജില്ലാ സെക്രട്ടറി ഒ എം നൗഷാദ്, കെ ജാഫർ സാദിഖ് എന്നിവര്‍ സംസാരിച്ചു.