പ്ലസ്‌ടു വിദ്യാർത്ഥികളുടെ ആശങ്കയകറ്റണം :
യുവരാഷ്ട്രീയ ജനതാദൾ
പ്ലസ്‌ടു വിദ്യാർത്ഥികളുടെ ആശങ്കയകറ്റണം :
യുവരാഷ്ട്രീയ ജനതാദൾ
കോഴിക്കോട് :
പ്ലസ്‌ടു സീറ്റുകളിലെ അപര്യാപ്തത പരിഹരിക്കണമെന്നും വിദ്യാർത്ഥികളുടെ ആശങ്കയകറ്റണമെന്നും യുവ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി യൂസഫ് അലി മടവൂർ ആവശ്യപ്പെട്ടു ,
എസ്.എസ്.എൽ.സി കഴിഞ്ഞ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പ് വരുത്തണമെന്നും വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന തീരുമാനം പുനഃ പരിശോധന നടത്താൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
മലബാറിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് പോലും ഇഷ്ട വിഷയത്തിൽ പ്ലസ് വൺ പ്രവേശനം നേടാൻ സാധിക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും പരാചയത്തെയാണ് കാണിക്കുന്നത് ,എസ്.എസ്.എൽ.സി ജയിച്ചവരുടെ എണ്ണവും പ്ലസ്ടു സീറ്റുകളുടെ എണ്ണവും തമ്മിൽ മലബാറിൽ വലിയ അന്തരം നില നിൽക്കുന്നുവെന്നും കണക്കുകൾ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി .
നാല്പതു പേർക്കിരിക്കാവുന്ന ക്ലാസ്സ് റൂമുകളിൽ അൻപതും അറുപതും കുട്ടികളെയിരുത്തുന്ന കേവലം സീറ്റുകൾ മാത്രം വർദ്ധിപ്പിക്കുന്ന ചെപ്പടി വിദ്യയല്ല വേണ്ടതെന്നും പകരം പുതിയ ബാച്ചുകൾ അനുവദിച്ച് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപെട്ടു .