Peruvayal News

Peruvayal News

പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല; മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ

പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല; മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ

പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല; മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ. പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തില്‍ അമ്മ പൊള്ളല്‍ ഏല്‍പിച്ചത്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ക്ളാസില്‍ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു മാതാവിന്റെ ക്രൂരതയെന്നാണ് പരാതി. കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് സ്വന്തം മകനോട് ഈ ക്രൂരത കാട്ടിയത്.

സ്പൂണ്‍ ചൂടാക്കി കുഞ്ഞിന്റെ തുടയില്‍ വച്ച് പൊള്ളിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. കുട്ടിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയുണ്ടായത്.
മുന്‍പും മാതാവ് കുട്ടിയെ മര്‍ദിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Don't Miss
© all rights reserved and made with by pkv24live