Peruvayal News

Peruvayal News

ഖര മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം നേടി പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌.

ഖര മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം നേടി പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌.


ഖര മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം നേടി പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌.

ജില്ലയിൽ ഖര മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ മാതൃക പ്രവർത്തനം നടത്തിയതിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങി പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌.
18.10.2021 പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ  വെച്ച് നടന്ന ഹരിത കർമ്മ സേനയെ ആദരിക്കലും സമ്പൂർണ ശുചിത്വ പദവി പരീശീലനവും നടക്കുന്ന ചടങ്ങിൽ ആണ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി പുത്തലത്ത് ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശ്, ജില്ലാ ശുചിത്വ മിഷൻ  കോർഡിനേറ്റർ അജീഷ്  എന്നിവരിൽ നിന്നും  പുരസ്‌കാരം ഏറ്റു വാങ്ങിയത്.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌ അസി. സെക്രട്ടറി ജിഷ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉഷ അധ്യക്ഷദ്ധ വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി പുത്തലത്ത് പരിശീലന പരിപാടിയും ഹരിതകർമ്മ സേനയെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അതിഥിയായി ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ അജീഷ് സംസാരിച്ചു. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ പുരസ്‌കാരം പഞ്ചായത്തിനെ കൈമാറി. ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രവർത്തന മികവിനുള്ള പുരസ്‌കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഹരിതകർമ്മ സേന സെക്രട്ടറി, പ്രസിഡന്റുമാരായ സാബിറ, ബബിത എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് 37 അംഗങ്ങൾക്കും ഉപഹാരം നൽകി. ഹരിതകർമസേനയുടെ പ്രവർത്തങ്ങൾക്കു പിന്തുണ നൽകിയതിനുള്ള ഉപഹാരം ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് ഏറ്റുവാങ്ങി. അതോടൊപ്പം പഞ്ചായത്തിലെ വിരമിച്ച അംഗൻവാടി ടീച്ചർ മാർക്കുള്ള ആദരവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിൽ നിന്നും കല്യാണി, ശാന്ത, വസന്തകുമാരി എന്നിവർ ഏറ്റുവാങ്ങി.

പുരസ്‌കാര വിതരണ ചടങ്ങിന് ശേഷം ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശ് സമ്പൂർണ ശുചിത്വ പദവി സംബന്ധിച്ച് വാർഡ് മെമ്പർമാർക്കും ഹരിതകർമസേനങ്ങൾക്കും പരിശീലനം നൽകി. പഞ്ചായത്ത്‌ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും ഇനി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു.
ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പ്രേമദാസൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രദീഷ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർമാർ പഞ്ചായത്ത്‌ വിഇഒ മാരായ സിമിലി, ജിജി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സുമ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് ഹരിതകർമസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നേരത്തെ പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപെട്ടു നടന്ന ചിട്ടയായ പ്രവർത്തനമാണ് ജില്ലയിലെ മികച്ച മൂന്നാമത്തെ പഞ്ചായത്തിനുള്ള ഉപഹാരം തേടിയെത്താൻ അർഹമായത്.
37 അംഗങ്ങളുള്ള ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ വാതിൽപടി ശേഖരണം നടന്നുവരുന്നു.
പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് എം സി എഫ് സൗകര്യവും പതിനൊന്നു വാർഡുകളിൽ മിനി എംസിഎഫ് സൗകര്യവും ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. എംസിഎഫിലെത്തുന്ന പാഴ്വസ്തുക്കൾ തൂക്കം രേഖപ്പെടുത്തുകയും ചെയുന്നു.

ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെട്ട ആണ് പ്രവർത്തനം നടന്നു വരുന്നത്. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും യൂസർ ഫീ  കാർഡ് നൽകുകയും കലണ്ടർ അടിസ്ഥാനത്തിലുള്ള ശേഖരണം നടത്തുകയും ചെയ്തുവരുന്നു.

2021 ജനുവരി മുതൽ ആഗസ്റ്റ് 31 വരെ 
11983 കിലോ പ്ലാസ്റ്റിക് വസ്തുക്കൾ വിൽപ്പന നടത്തുകയും ഏപ്രിൽ-മെയ്‌ മാസത്തിൽ 13840 കിലോ കുപ്പിച്ചില്ല് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തു.
സെപ്റ്റംബർ മാസത്തിൽ 21,480 കിലോ ചെരുപ്പ് ബാഗി റെക്സിൻ എന്നിവ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. 1350 കിലോ മൾട്ടിലയർ പ്ലാസ്റ്റിക്കും കൈമാറി 

അതോടൊപ്പം പൊതു ജൈവ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി തുമ്പൂർമുഴി മോഡൽ 
പഞ്ചായത്ത് എംസിഎഫ്നോട് ചേർന്ന് സ്ഥാപിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിരവധി വീടുകളിലേക്ക് സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ് എന്നിവ നൽകി.
കോഴി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഭാഗമായി ഫ്രഷ് കട്ട്‌ ഏജൻസിയുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു 
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രധാന  ടൗണിനോട് ചേർന്ന് ടേക്ക് എ ബ്രേക്ക്‌ സ്ഥാപിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക് ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ ചെറിയൊരു സംഭാവന നൽകാൻ ഈ ഒരു കാലയളവിൽ സാധിച്ചു.
സമ്പൂർണ ശുചിത്വ പദവി  നേടുന്നതിനും പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ സുന്ദരമാക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ  വരും മാസങ്ങളിൽ നടത്തുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live