Peruvayal News

Peruvayal News

അന്നം തരുന്ന കർഷകർക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചും, പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ ജ്വാല നടത്തി

അന്നം തരുന്ന കർഷകർക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചും,പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും യൂത്ത് കോൺഗ്രസ്  കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ  നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ ജ്വാല  നടത്തി

അന്നം തരുന്ന കർഷകർക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചും,പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും യൂത്ത് കോൺഗ്രസ്  കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ  നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ ജ്വാല  നടത്തി


RSS -ഭാരതത്തിൽ താലിബാനിസം നടപ്പിലാക്കാൻ ശ്രമിക്കുന്നു. 
അന്നം തരുന്ന കർഷകർക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചും ഉത്തർപ്രദേശിലെ ലിംഖാപുരിൽ സമരം ചെയ്യുന്ന കർഷകരെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും യൂത്ത് കോൺഗ്രസ്  കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ  നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ ജ്വാല  നടത്തി. RSS ഭാരതത്തിൽ താലിബാനിസം നടപ്പിലാക്കുകയാണ്.ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്ത കർഷകരെ കൂട്ടക്കൊല ചെയ്തതും കർഷകരുടെ കുടുംബത്തെ സന്ദർശിച്ച പ്രിയങ്ക ഗാന്ധിയെ വാറണ്ട് പോലും ഇല്ലാതെ അറസ്റ്റ് ചെയ്തതും ഇതിനു ഉദാഹരണമാണെന്നും പ്രതിഷേധജ്വാല ഉൽഘാടനം ചെയ്തു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം പറഞ്ഞു. യൂത്ത്കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് സുജിത്ത് കാഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു. ടി കെ - ഹിതേഷ് കുമാർ, സി.വി - സംജിത്ത്, അനിഷ് പാലാട്ട്, ജിജിത്ത് പൈങ്ങോട്ടുപുറം, കെ പി -ചരോഷ്,അക്ഷയ് ശങ്കർ, ഹർഷൽ പറമ്പിൽ,എന്നിവർ സംസാരിച്ചു. ബൈജു തീക്കുന്നുമ്മൽ ജിനിഷ് കുറ്റിക്കാട്ടൂർ, ഫഹദ് പാഴൂർ,രജിൻ ദാസ്,ദിലീപ്.സി കെ-അരുൺലാൽ, അഡ്വ: ഷൈജു, സുനിൽദാസ് കോരം കണ്ടി,യദു കാവാട്ട്,പ്രലോബ്‌. എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live