രക്തദാന സന്ദേശ യാത്രികൻ മെൽവിൻ തോമസിന് സ്വീകരണം നൽകി
രക്തദാന സന്ദേശ യാത്രികൻ മെൽവിൻ തോമസിന് സ്വീകരണം നൽകി
രക്തദാന ബോധവൽക്കരണ സന്ദേശവുമായി
കന്യാകുമാരി നിന്നും കാശ്മീരിലേക്ക് പദയാത്ര നടത്തുന്ന മെൽവിൻ തോമസിന് HOPE BLOOD DONORS' GROUPന്റെയും ചിറക് രക്തദാന സേനയുടെയും ആഭിമുഖ്യത്തിൽ കോഴിക്കോട് സ്വീകരണം നൽകി.
ഐ ഹോം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാസർ മാഷ് ആയഞ്ചേരി മെൽവിനെ പൊന്നാടയണിയിച്ചു.. ഗിരീഷ്‌ബാബു ശാരദാമന്ദിരം സ്നേഹസമ്മാനം കൈമാറി..
ഇസ്മായിൽ പണിക്കർ റോഡ് ആശംസകൾ നേർന്നു സംസാരിച്ചു..
തുടർന്ന് സ്വീകരണത്തിന് മെൽവിൻ തോമസ് നന്ദി പറഞ്ഞു സംസാരിച്ചു..
വയനാട് സുൽത്താൻബത്തേരിക്കടുത്ത ചീരാൽ സ്വദേശിയായ മെൽവിൻ ഈ മാസം 9ന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്..
ഓരോ ദിവസവും 30കിലോമീറ്റർ വീതം മെൽവിൻ നടക്കും..
4 മാസമെടുക്കുന്ന രക്തദാന സന്ദേശ യാത്ര 2022 ഫെബ്രുവരി 9നാണ് കാശ്മീരിൽ എത്തുക..
രക്തദാതാക്കളുടെ കുറവ് കാരണം ബ്ലഡ് ബാങ്കുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് മെൽവിന്റെ യാത്രക്ക് പിന്നിലുള്ളത്..