സെറിബ്രൽ പാൾസി ദിനത്തോടനുബന്ധിച്ച് ശ്രീ കെ കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അമ്മമാർക്കും വിനോദയാത്ര സംഘടിപ്പിച്ചു.
സെറിബ്രൽ പാൾസി ദിനത്തോടനുബന്ധിച്ച് കെ കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അമ്മമാർക്കും കോഴിക്കോട് നഗരത്തിലേക്കും ബീച്ചിലേക്കും വിനോദയാത്ര സംഘടിപ്പിച്ചു.സാമുഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിലിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രി ബാബു നെല്ലുളി ഉദ്ഘാടനം ചെയ്യ്തു, ബ്ലാക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അരിയിൽ അലവി ഗിരീശൻ പി. ഷൗക്കത്തലി പിലാശ്ശേരി, കേളുകുട്ടി, നിയാസ് കാരപ്പറമ്പ് , സുബൈദ, ആസിം വെളിമണ്ണ, സുനിൽ കണ്ണോറ എന്നിവർ പങ്കെടുത്തു.