Peruvayal News

Peruvayal News

സെക്രട്ടേറിയറ്റ് അനെക്സ് യുവജന വിദ്യാർത്ഥി സംഗമം നടന്നു

സെക്രട്ടേറിയറ്റ് അനെക്സ്
യുവജന വിദ്യാർത്ഥി സംഗമം നടന്നു

സെക്രട്ടേറിയറ്റ് അനെക്സ്
യുവജന വിദ്യാർത്ഥി സംഗമം നടന്നു

സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലബാർ ഡെവലപ്മെൻറ് ഫോറം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കോഴിക്കോട് നടത്തുന്ന മനുഷ്യ ചങ്ങലയുടെ  പ്രചരണാർത്ഥം കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ-മത-സാംസ്കാരിക സംഘടനകളുടെ വിദ്യാർത്ഥി-യുവജന വിഭാഗം നേതാക്കന്മാരുടെ സംഗമം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു 

യോഗം എംഡിഎഫ് പ്രസിഡണ്ട് എസ്എ അബൂബക്കർ ഉദ്ഘാടനം ചെയ്തു 

ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള പിറവി ദിനമായ നവമ്പർ 1 ന് 4 മണിക്ക് കോഴിക്കോട് മാനാഞ്ചിറയിൽ നടക്കുന്ന മനുഷ്യചങ്ങല വൻ വിജയമാക്കുന്നതിന് വേണ്ടി തിരുമാനിച്ചു 

മലബാറിലെ സാധാരണ ജനങ്ങൾക്ക് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിന് വലിയ പ്രയാസങ്ങൾ അനുഭവപ്പെടുന്നു

ലീഗൽ ഹയർ സർട്ടിഫിക്കറ്റ് പോലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ നേടിയെടുക്കുന്നതിന് ഈ കാരണത്താൽ മാസങ്ങൾ  സമയമെടുക്കുകയാണ്. 

തിരുവനന്തപുരത്ത് ഉദ്യോഗസ്ഥന്മാർ കാണിക്കുന്ന അവഗണനയും അവജ്ഞയും സഹിക്കപ്പെടുകയാണ് ഇത് പരിഹരിക്കണമെങ്കിൽ തിരുവനന്തപുരത്തെ ഓഫീസുകൾ ചെറിയ രൂപത്തിൽ കോഴിക്കോട് എത്തണം 

അതിനായി വലിയ തരത്തിലുള്ള പ്രക്ഷോഭം ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാർഥി യുവജന സംഘടനകളുടെ നേതൃത്വത്തിൻ  ശക്തമായ ഇടപെടൽ വേണം എന്നും യോഗം അഭിപ്രായപ്പെട്ടു  

എംഡിഎഫ്  ഭാരവാഹികളായ നിസ്ത്താർ ചെറുവണ്ണൂർ,  പ്രഥ്വുരാജ് നാറാത്ത് 

വിവിധ രാഷ്ട്രീയ മത  സാംസ്കാരിക 
സംഘടനകളുടെ യുവജന വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളായ
ഷഫീഖ് അരക്കിണർ, എസ്സ് വി എം ഷൗലിക്ക്,  കെ നൂഹ്,  സിറാജ്  പയ്യടിമീത്തൽ, ഫിലിപ്പ് ചോല, Dr. മുഹമ്മദ് എം എസ്സ് , ഷെമീർ കെ, ഹരിദേവ് എസ്സ് വി, മുഹമ്മദ് ഷാഫി, ഷാഫി ടി എം,സാബിർ വിപി ,അമീർ കാക്കൂർ , അബ്ദുൽ റഹീം ,നവാഫ് പി സി, ഷാഹുൽ ഹമീദ് കെ.എം സാബിർ തങ്ങൾ, ഷഫാക്കൂൽ പി.സി അമീർ, പി ജംഷിർ എ. എം റഷീദ് എന്നിവർ സംസാരിച്ചു

എംഡിഎഫ് ട്രഷറർ സന്തോഷ് കുമാർ വിപി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി പി. എ അബ്ദുൽ കലാം ആസാദ്  നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live