Peruvayal News

Peruvayal News

കരിപ്പൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ മന്ത്രിതല യോഗം നാളെ, മലബാർ ഡവലെപ്പ്മെന്റ് ഫോറം പ്രതിനിധികൾ മന്ത്രി വി അബ്ദുറഹ്മാനു മായി ചർച്ച നടത്തി

കരിപ്പൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ മന്ത്രിതല യോഗം നാളെ,  മലബാർ ഡവലെപ്പ്മെന്റ് ഫോറം പ്രതിനിധികൾ മന്ത്രി വി അബ്ദുറഹ്മാനു മായി ചർച്ച നടത്തി
കരിപ്പൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ മന്ത്രിതല യോഗം നാളെ,  മലബാർ ഡവലെപ്പ്മെന്റ് ഫോറം പ്രതിനിധികൾ മന്ത്രി വി അബ്ദുറഹ്മാനു മായി ചർച്ച നടത്തി


കരിപ്പൂർ  വിമാനത്താവള വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്  ചുമതല വഹിക്കുന്ന മന്ത്രി വി  അബ്ദുറഹ്മാനു   മലബാർ ഡവലെപ്പ്മെൻ്റ് ഫോറം ഭാരവാഹികൾ ചർച്ച നടത്തി,  18/10/2021ന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നടക്കുന്ന വിവിധ  മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ ആവശ്യമുള്ള  അളവിൽ ഭൂമി ഏറ്റെടുത്തു കൊണ്ട് വിമാനത്താവളത്തിലെ വികസനം സാധ്യമാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള  സമഗ്ര വികസനരേഖ മലബാർ  ഡെവലപ്മെൻറ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കു നി യുടെ നേതൃത്വത്തിൽ മന്ത്രി വി  അബ്ദുറഹ്മാൻ മായി നടത്തിയ ചർച്ചയിൽ കൈമാറി

 ഭൂമിയേറ്റെടുക്കൽ പദ്ധതി ഏറ്റവും എളുപ്പത്തിൽ ആക്കണം ഭൂമി ഉടമകളെ  വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കണം ഭൂമിയേറ്റെടുക്കൽ നടത്തേണ്ടത്

വിമാനതാവളത്തിൻ്റെ  കൈവശമുള്ള ഭൂമിക്ക് ശേഷം ആവശ്യമുള്ള ഭൂമി മാത്രമേ എടുക്കാവൂ 

നൂറ് ഏക്കറയിൽ താഴെ ഭൂമി ഏറ്റെടുത്താൽ മതിയാകും കരിപ്പൂർ

  ഭൂമി ഏറ്റടുക്കാൻ ഉടമകളുമായി  സമവായത്തിന് വേണ്ടി മലബാർ ഡെവലപ്മെൻറ് ഫോറം തയ്യാറാണന്ന് ഭാരവാഹികൾ  മന്ത്രിയെ അറിയിച്ചു 
 എത്രയും പെട്ടെന്ന് വികസനം എളുപ്പത്തിൽ ആക്കണം എന്ന്  ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു റവന്യൂ മന്ത്രി കെ രാജൻ രാജനുമായി ഭാരവാഹികൾ തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു എം ഡി. എഫ്  സെക്രട്ടറി പ്രഥ്വിരാജ് നാറാത്തിൻ്റെ നേതൃത്വത്തിൽ വിശദമായ പഠനത്തിലൂടെ തയ്യാറാക്കിയ റിപ്പോർട്ടാണ്
മന്ത്രിക്ക് കൈമാറിയത്   എല്ലാ വിഷയങ്ങളും പഠിച്ച് എത്രയും പെട്ടെന്ന് കരിപ്പൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകുമെന്ന് മന്ത്രി ഉറപ്പുനൽകി

 മന്ത്രി മായുള്ള ചർച്ചയിൽ എം. ഡി. എഫ് സെക്രട്ടറി പ്രഥ്വിരാജ് നാറാത്ത്  താനൂർ ചാപ്റ്റർ പ്രസിഡണ്ട് സലാം ഷാ മണ്ണാറക്കൽ ജനറൽ സെക്രട്ടറി ഷാഹിന നിയാസി ഓർഗനൈസിങ് സെക്രട്ടറി കെ രാജീവ് എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live