ജശ്‌നെ റബീഅ് 2021 സമാപിച്ചു
ജശ്‌നെ
റബീഅ് 2021
സമാപിച്ചു
അരയങ്കോട്:
കുഴിയില്‍ പീടിക ജുമാ മസ്ജിദ് & ഹിദായത്തുല്‍ അനാം മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അരയങ്കോടില്‍ വെച്ച് ജശ്‌നെ റബീഅ് 2021 സംഘടിപ്പിച്ചു.
ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അരയങ്കോട് മഹല്ല് പ്രസിഡണ്ട് സി പി അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുസ്തഫല്‍ ഫാളിലി കരീറ്റിപറമ്പ് പ്രഭാഷണം നടത്തി, സഈദ് സഖാഫി, മുസ്തഫ സഖാഫി, വി കെ ലത്തീഫ് ഹാജി, മുഹമ്മദ് മുസ്ലിയാര്‍ കളപറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ് എസ് എഫ് സംസ്ഥാന സാഹിതോത്സവില്‍ അപ്പര്‍ പ്രൈമറി ബുക്ക് ടെസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് ശിഹാം അരയങ്കോടിനെ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു.
മഹല്ല് ജനറല്‍ സെക്രട്ടറി മങ്ങണ്ടത്തില്‍ കരീം മാസ്റ്റര്‍ സ്വാഗതവും എ ടി ജമാല്‍ നന്ദിയും പറഞ്ഞു.