കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയും മുക്കം മുനിസിപ്പാലിറ്റി -സി.എച്ച് .സിയുടെയും ആഭിമുഖ്യത്തിൽ ബി എൽ എസ് പരിശീലന പരിപാടി നടത്തി.
ലോക മസ്തിഷ്‌കഘാത ദിനത്തോട് അനുബന്ധിച്ച് കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയും മുക്കം മുനിസിപ്പാലിറ്റി -സി.എച്ച് .സിയുടെയും ആഭിമുഖ്യത്തിൽ ബി എൽ എസ് പരിശീലന പരിപാടി നടത്തി.
മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ ബാബു.പി.പി ഉദ്ഘാടനം നിർവഹിച്ചു
ഡെ.ചെയർപേഴ്സൺ അഡ്വ.ചാന്ദിനി അധ്യ്ക്ഷത വഹിച്ചു .ഡേ.ഫാബിൻ (എം.ഡി -എമർജൻസി മെഡിസിൻ കെ എം സി ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ) ,Devan(സീനിയർ നേഴ്സ് കെ എം സി ടി ഹോസ്പിറ്റൽ എന്നിവരുടെ നേതൃത്തത്തിൽ പ്രാഥമിക ജീവ രക്ഷാ മാർഗ്ഗങ്ങൾ പരിശീലിപ്പിച്ചു. ഡോ.മോഹൻ (മെഡിക്കൽ ഓഫീസർ സി.എച്ച്.സി മുക്കം ,പ്രജിത ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ,ശ്രീജിത്ത് (ഹെൽത്ത് ഇൻസ്പെക്റ്റർ മുക്കം )പരിപാടിക്ക് നേത്രത്വം വഹിച്ചു.മുക്കം ഇ എം എസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ RRT,കൗൺസിലർമാർ,ആശാ വർക്കർമാർ,ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.