കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി.) വി.പി. മരയ്ക്കാരെ അനുസ്മരിച്ചു
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി.) വി.പി. മരയ്ക്കാരെ അനുസ്മരിച്ചു
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി.) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എൻ.ടി.യു.സി. മുൻ സംസ്ഥാന പ്രസിഡണ്ടും കെ.ഇ.ഇ.സി.യുടെ മുൻ പ്രസിഡൻറുമായ വി.പി. മരയ്ക്കാരുടെ ഇരുപത്തി നാലാം ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി സി.രവീന്ദ്രൻ ഉൽഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ ജില്ലാ വർക്കിംഗ് പ്രസിഡൻറ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി. ശ്രീവൽസൻ ,ഷിജിത്ത് ചേളന്നൂർ,അനിൽകുമാർ.പി, രാജേഷ്.കെ, സതീഷ് കുമാർ.വി, രാജേഷ്.പി, ശശികമാർ.പി, ബൈജു.എം.കെ. എന്നിവർ പ്രസംഗിച്ചു.