റോക്ക് വേയ്സ് ഫൈവ്സ് ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ്. കെ.എം.ജി പാറമ്മൽ ജേതാക്കളായി.
റോക്ക് വേയ്സ് ഫൈവ്സ് ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ്. കെ.എം.ജി പാറമ്മൽ ജേതാക്കളായി.
മാവൂർ:
റോക്ക് വേഴ്സ് പാറമ്മൽ സംഘടിപ്പിച്ച മൂന്നാമത് ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കെ.എം.ജി. പാറമ്മൽ ജേതാക്കളായി.
ഫൈനലിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ആർ.ആർ. ബിൽഡേഴ്സ് മാവൂരിനെയാണവർ പരാചയപ്പെടുത്തിയത്. പതിനാറ് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റിൽ മികച്ച കളിക്കാരനായി ഫിറോസിനേയും ഗോൾകീപ്പറായി സഫ് വാനേയും (ഇരുവരും കെ.എം.ജി പാറമ്മൽ ) ഡിഫൻ്ററായി ആർ.ആറിൻ്റെ അനസ് മുത്തുട്ടിയേയും തെരെഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ വിതരണം ചെയ്തു.ചടങ്ങിൽ മാവൂരിലെഫുട്ബോൾ കുലപതി കെ.ടി.അഹമ്മദ് കുട്ടിയെ ആദരിച്ചു.അഷറഫ് അബു സുൽത്താൻ, പി.ടി.സി.മുഹമ്മദാലി മാസ്റ്റർ,ഹിഫ്സുറഹ്മാൻ എ.കെ, ലത്തീഫ് പാലക്കോളിൽ എന്നിവർ പ്രസംഗിച്ചു.