അകം പൊരുൾ സംഘടന യാത്രക്ക് മാവൂരിൽ സ്വീകരണം നൽകി.
അകം പൊരുൾ സംഘടന യാത്രക്ക് മാവൂരിൽ സ്വീകരണം നൽകി.
മാവൂർ
മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി
ജില്ലയിലെ പഞ്ചായത്ത് ശാഖാ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന്ന് വേണ്ടി സംഘടിപ്പിച്ച അകം പൊരുൾ സംഘടന യാത്രക്ക് മാവൂരിൽ സ്വീകരണം നൽകി.
മാവൂർ STU ഓഫീസിൽ വെച്ച് നടന്ന പരിപാടി
നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡൻ്റ് കെ മൂസ മൗലവി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.എം മുർതാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് മിസ്ഹബ് കീഴയൂർ വിഷയാവതരണം നടത്തി സംസാരിച്ചു.
ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ്,ജില്ല ഭാരവാഹികളായ എസ്. വി. മുഹമ്മദ് ഷൗലീഖ്, ഷഫീഖ് അരക്കിണർ, എം ടി സെയ്ത് ഫസൽ,ഒ എം നൗഷാദ്
പ്രസംഗിച്ചു.
പൊതുയിടങ്ങളിൽ ചന്ദ്രിക പത്രം ലഭ്യമാക്കുന്ന ചന്ദ്രികയിടം പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം സാജിദ് കളത്തിലിന് വരിക്കാരനായി ചേർത്ത് മിസ്ഹബ് കീഴറിയൂർ നിർവഹിച്ചു. ജില്ല കമ്മിറ്റി വിഭാവനം ചെയ്ത ആംബുലയർ പദ്ധതി നടപ്പിലാക്കിയതിനുള്ള അനുമോദനപത്രം ജില്ല സെക്രട്ടറി സൈദ് ഫസൽ കൈമാറി.
നിയോജക മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എൻ പി അഹമ്മദ്,
പഞ്ചായത്ത് ലീഗ് നേതാക്കളായ
വി കെ റസാഖ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഉമ്മർ മാസ്റ്റർ,കെ അലിഹസൻ,എം പി കരീം, കെ എം എ നാസർ മാസ്റ്റർ,
തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.
യൂത്ത് ലീഗ് നേതാക്കളായ
ഐസൽമാൻ, കുഞ്ഞിമരക്കാർ മലയമ്മ, യു എ ഗഫൂർ, സി ടി ശരീഫ്, ഷാക്കിർ പാറയിൽ, ലത്തീഫ് ദർബാർ,സലാം പി പി, ശമീം ഊർക്കടവ്, മുനീർ മാവൂർ, അസ്ലം ബാവ, ലിയാഖത്ത് അലി, ശൗക്കത്തലി, വാവുട്ടൻ, ഫസൽ മുഴാ പാലം, തുടങ്ങിയവർ സന്നിഹിതരായി. ദുബൈ കെ എം സി സി നേതാവ് സാജിദ് കളത്തിൽ,
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ സ്വാഗതവും
ട്രഷറർ ഷരീഫ് സി ടി നന്ദിയും പറഞ്ഞു.