കർഷക കൂട്ടക്കൊല ക്കെതിരെ സ്വതന്ത്ര കർഷക സംഘം മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
കർഷക കൂട്ടക്കൊല ക്കെതിരെ സ്വതന്ത്ര കർഷക സംഘം മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
ഉത്തര പ്രദേശിലെ കർഷക കൂട്ടക്കൊല ക്കെതിരെ സ്വതന്ത്ര കർഷക സംഘം മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ സമരം കുന്നമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ ട്രഷററും മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമായ പി. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം എം പി കരീം, വൈസ് പ്രസിഡണ്ടുമാരായ ടിവിഎം അബ്ദുള്ള, യു എ കബീർ , വിവിധ ശാഖാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ മുനീർ കുതിരാടം സ്വാഗതവും ഹബീബ് ചെറൂപ്പ നന്ദിയും പറഞ്ഞു.