പ്രവാചക മാതൃക പിൻപറ്റുക:
ടി.പി.അബ്ദുല്ലക്കോയ മദനി
പ്രവാചക മാതൃക പിൻപറ്റുക:
ടി.പി.അബ്ദുല്ലക്കോയ മദനി
കോഴിക്കോട് :
പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഗതികളേയും അനാഥകളേയും സംരക്ഷിക്കണമെന്നും അയൽവാസി പട്ടിണി കിടക്കുമ്പോൾ അവരെ പരിഗണിക്കണമെന്ന് പറയുകയും ചെയ്യുകയും ചെയ്ത പ്രവാചക മാതൃക ഈ പ്രകൃതി ദുരന്ത കാലത്ത് കഷ്ടപ്പെടുന്നവരെ സഹായിച്ചു കൊണ്ടും മഹല്ല് ഭാരവാഹികൾ മാതൃക കാണിക്കണമെന്നും കോട്ടയം, ഇടുക്കി ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം നൽകണമെന്നും കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല സമ്പൂർണ കൗൺസിൽ മീറ്റ് ഉൽഘാടനം ചെയ്ത് കൊണ്ട് കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി പ്രസ്താവിച്ചു.
ജില്ലാ പ്രസിഡണ്ട് സി മരക്കാരുട്ടി അധ്യക്ഷതവഹിച്ചു. യോഗത്തിൽ കെ.എൻ.എം ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി ,ഡോ ഹുസൈൻ മടവൂർ , അബ്ദുറഹിമാൻ മദനി പാലത്ത്, എ. അസ്ഗറലി, അബ്ദുസ്സലാം വളപ്പിൽ , വി കെ ബാവ, സി.എം.സുബൈർ മദനി, സെല്ലു അത്തോളി, പി.എം.അബ്ദുസലാം, നാസർ കല്ലായി, പി.എൻ അബ്ദുറഹിമാൻ മാസ്റ്റർ, എം.എം നാസർ, അഡ്വ. ഇസ്മായിൽ, പൂമംഗലത്ത് അബ്ദുറഹിമാൻ , എൻ.പി റസാഖ് എന്നിവർ പ്രസംഗിച്ചു.