Peruvayal News

Peruvayal News

രോഗീപരിചരണം കാലഘട്ടത്തിൻ്റെ ആവശ്യം: എം.എ റസാക്ക് മാസ്റ്റർ

രോഗീപരിചരണം കാലഘട്ടത്തിൻ്റെ ആവശ്യം: എം.എ റസാക്ക് മാസ്റ്റർ


രോഗീപരിചരണം കാലഘട്ടത്തിൻ്റെ ആവശ്യം: എം.എ റസാക്ക് മാസ്റ്റർ

പെരുവയൽ: 
കാലം പുരോഗതിപ്പെടുമ്പോഴും സൗകര്യങ്ങൾ വർദ്ദിക്കുമ്പോഴും കിടപ്പു രോഗികൾ വർദ്ദിച്ച് വരികയാണെന്നും രോഗീ പരിചരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും  മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാക്ക് മാസ്റ്റർ പറഞ്ഞു.
സി.എച്ച് സെൻ്റർ കാർമ്മികത്വം വഹിക്കുന്ന
പൂക്കോയ തങ്ങൾ ഹോസ്പീസ് പാലീയേറ്റീവ് ഹോം കെയർ അതിൻ്റെ  ദൗത്യനിർവ്വഹണത്തിലാണെന്നും അദ്ധേഹം പറഞ്ഞു.
പൂക്കോയ തങ്ങൾ ഹോസ്പീസ് കായലം ശാഖ ത്രിദിന വളണ്ടിയർ പരിശീലന ക്യാമ്പ് ഊർക്കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കെ.ആലി അധ്യക്ഷത വഹിച്ചു.
ടി.പി ചെറൂപ്പ ,ടി പി മുഹമ്മദ് ,പൊതാത്ത് മുഹമ്മദ് ഹാജി ,ഹോസ്പീസ് ജില്ലാ കോർഡിനേറ്റർ എം.ടി മുഹമ്മദ് മാസ്റ്റർ ,പി.കെ ഷറഫുദ്ദീൻ ,യാസർ അറഫാത്ത് പുവ്വാട്ടുപറമ്പ് ,
സി.കെ ഫസീല ,മുഹമ്മദ് കോയ കായലം ,മുസ്തഫ മാങ്ങാട്ട് ,
അഡ്വ.അഷ്റഫ് ആക്കോട് ,സലാം തറോൽ ,ഗഫൂർ കായലം സംസാരിച്ചു.
വിവിധ സെഷനുകളിലായി ജോസ് പുളിമൂട്ടിൽ ,അബ്ദുള്ള നിസാർ പെരുമണ്ണ ക്ലാസെടുത്തു.
Don't Miss
© all rights reserved and made with by pkv24live