ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്
ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്
കൊല്ലം ജില്ലയിലെ പരവ ക്രിസ്ത്യൻ/ ഭരത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും എൽ.സി ജാതി സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ ഉത്തരവായി.
കേരള ഹൈക്കോടതിയുടെയും കേരള പബ്ലിക് സർവീസ് കമ്മീഷന്റെയും ഉത്തരവ് അനുസരിച്ച് എസ്.എസ്.എൽ.സി ബുക്കിൽ ഭരത ക്രിസ്ത്യൻ എന്ന് ജാതി ആയി രേഖപ്പെടുത്തിയ എല്ലാവർക്കും കിർത്താഡ്‌സ് നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിന്റെ ഉത്തരവ് വരുന്നതുവരെ അപേക്ഷകർ എൽ.സി ആചാര പ്രകാരം ജീവിച്ചുവരുന്നതാണെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷവും സർട്ടിഫിക്കറ്റ് നൽകാനാണ് ഉത്തരവ്.