കോവൂർ പാലാഴി അത്താണി റോഡ് അരികിലെ തോട്ടിൽ മത്സ്യങ്ങൾ ചത്ത് ഒഴുകുന്നു.
കോവൂർ പാലാഴി അത്താണി റോഡ് അരികിലെ തോട്ടിൽ മത്സ്യങ്ങൾ ചത്ത് ഒഴുകുന്നു.
ഒളവണ്ണ:
ഏഴു കിലോമീറററോളം ദൂരത്തിൽ തോട് നീളെ ചെറുതും വലുതുമായ മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു. ഏതുതരം വിഷാശമാണ് കലർന്നതെന്ന് അറിഞ്ഞീട്ടില്ല. വിലിയ വിരാൽ ,മുഴു തുടങ്ങിയ മത്സ്യങ്ങളും ചാവുന്നതിൽ പെടും. കോവൂർ തോട് മുതൽ കൊല്ലറക്കൽ പാലം വരെ മത്സ്യം ഒഴുകി മാമ്പുഴ- കല്ലായി പുഴയിലേയ്ക്ക് വൈകീട്ട് ഒഴുകിയെത്താൻ തുടങ്ങിയിട്ടുണ്ട്. പാലാഴി ഭാഗത്ത്, ഇരിങ്ങല്ലൂരിലും മത്സ്യം ചാവുന്നത് കണ്ട് ചിലർ തോട്ടിൽ ഇറങ്ങുന്നുണ്ട്. പരലുകൾ വരെ കൂട്ടമായി ചാവുന്നത് മത്സ്യസമ്പത്തിനു തന്നെ ബാധിയ്ക്കുമെന്ന് മത്സ്യ ബന്ധനo നടത്തുന്നവർ പറഞ്ഞു.