പെരുവയൽ ഗ്രാമപഞ്ചായത്തിലെ
ആറാം വാർഡിൽ വയോജന ക്ലബ്ബ് രൂപീകരിച്ചു
പെരുവയൽ ഗ്രാമപഞ്ചായത്തിലെ
ആറാം വാർഡിൽ വയോജന ക്ലബ്ബ് രൂപീകരിച്ചു
ആറാം വാർഡ് വയോജന ക്ലബ്ബ് രൂപീകരിച്ചു. പ്രസിഡണ്ടായി പി. പി.അബ്ദുറഹിമാൻ ഹാജിയെയും സെക്രട്ടറിയായി പുതിയടത്ത് മോഹനനെയും ട്രഷററായി ശ്രീധരൻ പുനത്തിലിനെയും തെരഞ്ഞെടുത്തു. തോമസ് പാറയിൽ, അഹമ്മദ് കളരിയിൽ ( വൈ.പ്രസി) ഹരിദാസൻ താഴെ കക്കാട്ട്, ജനാർദ്ദനൻ നടുക്കാട്ടിൽ ( ജോ. സെക്ര), തങ്കമണി പടിഞ്ഞാറയിൽ, അഷ്റഫ് പി.ടി, ശങ്കരൻ നായർ മായങ്ങോട്ട് പറമ്പ്, ആമിന കളരിപ്പുറായിൽ ( അംഗങ്ങൾ) .
വയോജന സംഗമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി. മാധവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കെ.ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ മുരളീധരൻ പിള്ള , എ.ഡി.എസ് സെക്രട്ടറി റംല എൻ.കെ, മുഹമ്മദലി കെ.പി , അബ്ദുറഹിമാൻ മച്ചിങ്ങൽ, അബ്ബാസ് കളരിയിൽ,അഫ്സത്ത് പ്രസംഗിച്ചു.