ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പെരുമണ്ണ അറത്തിൽ പറമ്പ് എ.എം.എൽ.പി സ്കൂളിലെ എൽ കെ ജി അധ്യാപിക
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പെരുമണ്ണ അറത്തിൽ പറമ്പ് എ.എം.എൽ.പി സ്കൂളിലെ എൽ കെ ജി അധ്യാപിക
പെരുമണ്ണ :
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് 2021 - ൽ ഇടം നേടിയ സന്തോഷത്തിലാണ് അറത്തിൽ പറമ്പ് എ.എം.എൽ.പി സ്കൂളിലെ എൽകെജി അധ്യാപികയായ അർജുന ടീച്ചർ. വീട്ടിൽ വച്ച് തന്നെ പഞ്ഞി,ഈർക്കിൾ, ഐസ് സ്റ്റിക് ,മണൽ, മരപ്പൊടി ,സീക്കൻസ്, കാർബൺ പേപ്പർ, ധാന്യങ്ങൾ, വർണ്ണക്കടലാസുകൾ, വൈക്കോൽ എന്നീ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾക്ക് ആകർഷകമായ രീതിയിൽ പഠന വസ്തുക്കൾ നിർമ്മിക്കുകയും അത് വച്ച് വിദ്യാർത്ഥികൾക്ക് അനുയോജ്യമായ രീതിയിൽ ഓൺലൈനിൽ ക്ലാസ്സ് എടുക്കുകയും ചെയ്തത് മുമ്പ് മാധ്യമശ്രദ്ധ നേടിയിരുന്നു. ഈ മികവുറ്റ പ്രവർത്തനത്തിനാണ് 2021 ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അർജുന ടീച്ചറെ തേടിയെത്തിയത്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിത്യസ്ത മേഖലകളിൽ കഴിവുള്ള വ്യക്തികളെ തെരഞ്ഞെടുക്കുകയും അവർക്ക് അംഗീകാരവും പ്രശസ്തിപത്രവും മെഡലും നൽകുകയും അതോടൊപ്പം ഇന്ത്യ ബുക്ക് റെക്കോർഡ് വെക്തികളെ കുറിച്ച് ഓരോ വർഷും ഇറങ്ങുന്ന പുസ്തകത്തിൽ രേഖപെടുത്തി വരുന്നു.
പെരുമണ്ണ പാലത്തുംക്കുഴി പാറക്കൽ വിപിന്റെ ഭാര്യയാണ് അർജുന എം.സി, മകൻ ധൻവിൻ കൃഷ്ണ. വ്യത്യസ്തമായ പഠന രീതി കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെയുള്ള വസ്തുക്കൾ നിർമിക്കുകയും വീട് തന്നെ ക്ലാസ് മുറിയാക്കുകയും ചെയ്തതെന്ന് അർജുന ടീച്ചർ പറയുന്നു.