Peruvayal News

Peruvayal News

ലഹരി - ചൂതാട്ട മാഫിയകളെ തുരത്താൻ പുവ്വാട്ടുപറമ്പിൽ ത്രിമുഖ പരിശോധന

ലഹരി - ചൂതാട്ട മാഫിയകളെ തുരത്താൻ പുവ്വാട്ടുപറമ്പിൽ ത്രിമുഖ പരിശോധന
ലഹരി - ചൂതാട്ട മാഫിയകളെ തുരത്താൻ പുവ്വാട്ടുപറമ്പിൽ ത്രിമുഖ പരിശോധന

പെരുവയൽ:
ലഹരി - ചൂതാട്ട മാഹിയകൾ  വ്യാപകമായ പുവ്വാട്ടുപറമ്പിൽ ത്രിമുഖ പരിശോധന സംവിധാനവും ജനകീയ പെട്രോളിംഗും നടത്താൻ തീരുമാനം. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും പോലീസ്, എക്സൈസ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. ഇതിനായി പ്രത്യേക ജാഗ്രത സമിതിക്കും യോഗം രൂപം നൽകി.
നിലവിൽ ലഹരി - ചൂതാട്ട സംഘങ്ങൾ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളുടെയും നീരീക്ഷണം ശക്തമാവുന്നതോടെ ഇവർ  കേന്ദ്രീകരിക്കാൻ സാധ്യതയുള്ള ഇടങ്ങളുടെയും പട്ടിക തയ്യാറാക്കും. ഇത്തരം ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ അസ്വാഭാവികമായി കാണപ്പെടുന്നവരെ നിരീക്ഷിക്കുന്നതിന് സ്ഥിരം സംവിധാനമൊരുക്കും. പോലീസ്, എക്സൈസ് വിഭാഗങ്ങളുടെ സ്വന്തം നിലയിലുള്ള പരിശോധനകളും സംയുക്ത പരിശോധനകളും നടക്കും. പോലീസ് സഹകരണത്തോടെ ജനകീയ പരിശോധനകളും നടക്കുo. പ്രവർത്തന രഹിതമായ ഓട്ടുകമ്പനി കെട്ടിടം, കളരിപ്പുറായിലിന് സമീപമുള്ള നെയ്ത്തു കമ്പനി, പഞ്ചായത്ത് ഗ്രൗണ്ട്, കളള് ഷാപ്പിന് സമീപമുള്ള അടച്ചിട്ട കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം സംഘങ്ങൾ കേന്ദ്രീകരിക്കുന്നത്. യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.  മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ലാലു, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമ ഹരീഷ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രതീഷ് ചന്ദ്രൻ , എൻ.കെ മുനീർ , പി.പി.അബ്ദുറഹിമാൻ ഹാജി , കെ.എം ബാബു, എം.പുഷ്പാകരൻ, പി.പി. ഉമ്മർ , അസ് ലം എൻ.കെ പ്രസംഗിച്ചു. സീമ ഹരീഷ് ചെയർ പേഴ്സണും കരുപ്പാൽ അബ്ദുറഹ്മാൻ കൺവീനറുമായി ജാഗ്രത കമ്മിറ്റി രൂപീകരിച്ചു
Don't Miss
© all rights reserved and made with by pkv24live