അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിലെ അർജുന ടീച്ചർക്ക് സ്കൂൾ പി.ടി.എ കമ്മറ്റി സ്വീകരണം നൽകി.
പെരുമണ്ണ :
ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്സ് പുരസ്കാരം കരസ്ഥമാക്കിയ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിലെ അർജുന ടീച്ചർക്ക് സ്കൂൾ പി.ടി.എ കമ്മറ്റി സ്വീകരണം നൽകി. സ്കൂളിൽ നടന്ന പരിപാടി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി സ്കൂളിലേക്കാവശ്യമായ തെർമൽ സ്കാനർ, സാനിറ്റൈസർ എന്നിവ പെരുമണ്ണ കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്മെൻ്റ് സൊ സൈറ്റിക്കു വേണ്ടി ഡയറക്ടർ ശ്രീ സുരേഷ് കൈമാറി. രക്ഷിതാക്കൾക്കായി നടത്തിയ ബോധവത്കരണ ക്ലാസിന് പെരുമണ്ണ ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിനി ഇ.കെ നേതൃത്വം നൽകി. ചടങ്ങിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉഷ, വാർഡ് മെമ്പർ കെ.കെ ഷമീർ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ദിനേശ് പെരുമണ്ണ, എം.പി.ടി.എ പ്രസിഡന്റ് കെ.ബീന, സ്റ്റാഫ് സെക്രട്ടറി എ.പി അബ്ന സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ.സൽമാൻ നന്ദിയും പറഞ്ഞു.