വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശക്തമായ ഇടപെടൽ മൂലം പെരുവയലിലെ തെരുവ് കച്ചവടം നീക്കംചെയ്തു
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശക്തമായ ഇടപെടൽ മൂലം പെരുവയലിലെ തെരുവ് കച്ചവടം നീക്കംചെയ്തു
പെരുവയൽ:
പെരുവയൽ അങ്ങാടിയിൽ തെരുവ് കച്ചവടങ്ങൾ വ്യാപകമായി തുടർന്നുകൊണ്ടിരിക്കുന്നു.
സാധാരണക്കാരിൽ സാധാരണക്കാരായ പെരുവയലിൽ കച്ചവടം ചെയ്തു പോരുന്നവരെ നോക്കുകുത്തിയാക്കി കൊണ്ട് തെരുവു കച്ചവടങ്ങൾ വ്യാപകമായി തുടർന്നു കൊണ്ടിരിക്കുകയായിരുന്നു.
വർഷത്തിൽ നികുതിയും, വാടകയും കൊടുത്ത് കച്ചവടം ചെയ്തു പോരുന്ന വ്യാപാരികൾക്ക് തെരുവ് കച്ചവടം കൊണ്ട് വൻ നഷ്ട്ടം തന്നെയാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവയൽ യൂണിറ്റ് പ്രസിഡണ്ട് പട്ടോത്ത് സുബ്രഹ്മണ്യൻ, ജയചന്ദ്രൻ ,പി കെ മുനീർ, പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി