കുറ്റിക്കാട്ടൂർ മുസ്ലിം യതീം ഖാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് സദസ്സിനു പ്രൗഢ പരിസമാപ്തി.
ഗ്രാൻ്റ് മൗലിദ് സദസ്സ്
പെരുവയൽ:
കുറ്റിക്കാട്ടൂർ മുസ്ലിം യതീം ഖാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് സദസ്സിനു പ്രൗഢ പരിസമാപ്തി. രാവിലെ പത്തു മണിക്ക് സമസ്ത കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് ഒളവണ്ണ അബൂബക്കർ ദാരിമി ഉസ്താദ് പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തിരുനബി സ്നേഹമാണ് എല്ലാ സമസ്യകൾക്കും പരിഹാരമെന്ന് ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മൂത്തേടം പറഞ്ഞു.
ഹുബ്ബു്റസൂൽ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. . യതീം ഖാന പള്ളിയിൽ വെച്ച് നടന്ന മൗലിദ് സദസ്സിൽ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തു.
മൗലിദ് സദസ്സിനു പരിസമാപ്തി കുറിച്ച് ഒളവണ്ണ ഉസ്താദ് സമാപന ദുആക്ക് നേതൃത്വം നൽകി. സദസ്സിന്റെ പുണ്യം പകർന്നു ആയിരക്കണക്കിന് വിശ്വാസികൾക്ക് അന്നദാനം വിതരണം ചെയ്തു
എൻ.പി കോയ ഹാജി അധ്യക്ഷത വഹിച്ചു.
ഇ.എം കോയ ഹാജി ,ബാവഹാജി പുവ്വാട്ടു പറമ്പ് ,കെ .പി കോയ ,പൊതാത്ത് മുഹമ്മദ് ഹാജി ,
ഉനൈസ് ഹുദവി ,ടി.പി സുബൈർ മാസ്റ്റർ ,എ വി കോയ ,കെ.എം അഹമ്മദ് ,ബീരാൻ ഹാജി ,എം.സി സൈനുദ്ദീൻ ,അബ്ബാസ് ഹാജി ,പൊതാത്ത് അലവി ,
,സംസാരിച്ചു.