അമ്പതിലേറെ പോഷകാഹാരങ്ങളുടെ വിരുന്നൊരുക്കി അങ്കണവാടി ടീച്ചർമാർ
അമ്പതിലേറെ പോഷകാഹാരങ്ങളുടെ വിരുന്നൊരുക്കി അങ്കണവാടി ടീച്ചർമാർ
ഐ.സി.ഡി.എസ് 46ാം വാർഷികത്തോടനുബന്ധിച്ച് പെരുവയൽ ഗ്രാമ പഞ്ചായത്തും ഐ.സി.ഡി.എസ് കുന്ദമംഗലവും ചേർന്ന് സംഘടിപ്പിച്ച എക്സിബിഷനിൽ നാട്ടുകാർക്ക് പോഷകാഹര വിരുന്ന്. നാടൻ വസ്തുക്കളും അമൃതം ന്യൂട്രി മിക്സും ഉപയോഗിച്ചുള്ള അമ്പതിലേറെ വിഭവങ്ങളാണ് അങ്കണവാടി ജീവനക്കാർ ഒരുക്കിയത്. കുട്ടികൾ നിർമ്മിച്ച വസ്തുക്കൾ ഐ. സി.ഡി എസ് പദ്ധതികൾ വിശദീകരിക്കുന്ന ചാർട്ടുകൾ എന്നിവയും പ്രദർശത്തിൽ ക്രമീകരിച്ചിരുന്നു. വാർഷികത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു.
എക്സിബിഷൻ ഹെൽത്ത് സ്ക്രീനിംഗ് ,പി.എം.എം.വി. വൈ അദാലത്ത് എന്നിവയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ പി.കെ. ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കൗമാരക്കാർക്കായി ഒരുക്കിയ കൗൺസലിംഗ് ക്യാമ്പ് ,ഹെൽത്ത് & ന്യൂട്രിഷൻ ക്ലീനിക്ക് എന്നിവയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ. അബൂബക്കർ നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ ടി.പി. മാധവൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
പി. അനിത ,പി.എം .ബാബു, വിനോദ് എളവന, ഐ സി.ഡി.എസ് സൂപ്പർവൈസർ
റോസ് മേരി ഡിക്കോസ്റ്റ പ്രസംഗിച്ചു.
ടു.ജി.മീറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനിഷ് പാലാട്ട് ആദ്യ കാല ജീവനക്കാരെ ആദരിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുബിത തോട്ടാ ഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
സീമ ഹരീഷ് , സിത്താര ടീച്ചർ പ്രസംഗിച്ചു. പെരുവയൽ ടൗണിൽ റാലിയും കലാപരിപാടികളും നടന്നു.