പൊയിൽതാഴം ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി മോട്ടമ്മൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിയോജക മണ്ടലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മൂസ്സ മൗലവി നിർവ്വഹിച്ചു
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
പെരുമണ്ണ: പൊയിൽതാഴം ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ കീഴിൽ മോട്ടമ്മൽ നിർമ്മിച്ച മർഹൂം അറക്കൽ ബിച്ചിപ്പാത്തുമ്മയ് മെമ്മോറിയൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മുസ്സമൗലവി നിർവ്വഹിച്ചു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി.കബീർ അധ്യക്ഷത വഹിച്ചു. സ്ഥലം സൗജന്യമായി നൽകിയ മോട്ടമ്മൽ നബീസയുടെ വീട്ടുപരിസരത്ത് നടന്ന ചടങ്ങിൽ ഐ. സൽമാൻ, നാസർ കൊമ്മനാരി, തസ്നീം ഇ, നിഷാദ് വള്ളിക്കുന്ന്, അറക്കൽ മൊയ്തീൻകോയ, ബഷീർ, ഫൈസൽ, ഷുക്കൂർ, മോട്ടമ്മൽ നബീസ തുടങ്ങിയവർ സംബന്ധിച്ചു ടി.പി.അബദുൽ ലത്തീഫ് സ്വാഗതവും സാദിഖ് ഇടിഞ്ഞിമ്മൽ നന്ദിയും പറഞ്ഞു
തുടർന്ന് മോട്ടക്കുന്ന് കുടിവെള്ള പദ്ധതിയുടെ കമ്മിറ്റിയെ ഏൽപ്പിച്ചു