സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഡിഎഫ് മനുഷ്യച്ചങ്ങല: കേരളപ്പിറവി ദിനത്തിൽ കോഴിക്കോട്ട്
സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഡിഎഫ് മനുഷ്യച്ചങ്ങല: കേരളപ്പിറവി ദിനത്തിൽ കോഴിക്കോട്ട്
സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലബാർ ഡെവലപ്മെൻറ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കേരളപിറവി ദിനമായ നവംബർ ഒന്നിന് കോഴിക്കോട്ട് ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മനുഷ്യചങ്ങല സംഘടിപ്പിക്കുന്ന വേണ്ടി തീരുമാനിച്ചു.
മനുഷ്യ ചങ്ങല വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി കോഴിക്കോട് സിഎസ്ഐ ഓഡിറ്റോറിയത്തിൽ ചേർന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത സംഘടനാ ഭാരവാഹികളുടെ യോഗം പരിപാടി വൻ വിജയം ആക്കുന്നതിനു വേണ്ടി തീരുമാനിച്ചു.
യോഗം കോർപറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ ഉൽഘാടനം ചെയ്തു
എം.ഡി.എഫ് പ്രസിഡന്റ് എസ്സ്.എ അബൂബക്കർ അദ്യക്ഷത വഹിച്ചു
വിവിധ രാഷ്ടിയ മത സംഘടനാ നേതാക്കളായ പി.മമ്മദ് കോയ (കോൺഗ്രസ്സ് ), നികേഷ് കുമാർ (ബി.ജെ.പി), സുനിൽ സിംഗ് (എൻ.സി. പി), അഷറഫ് മണക്കടവ് (സി.എം.പി), മുസ്ഥഫ പാലാഴി (വെൽഫയർ പാർട്ടി ) അബ്ദുൽ ജലീൽ സഖാഫ് (എസ്സ്.ഡി. പി.ഐ) കെ. മൊയ്തിൻ കോയ (മുസ്ലിം ലീഗ്)
അഡ്വ. ദിപുദാനന്ദൻ (തിയ്യ മഹാസഭ ) സക്കീർ ഹുസൈൻ (എസ്സ് വൈ എസ്സ് ) ഷെമീം പി (കാരന്തൂർ മർക്കസ് ) എ.ടി.എം അഷറഫ് (എം ഇ എസ്സ്) ഷാജി പി (വിസ്ഡം) അസിസ് ഒറ്റയിൽ (പ്രവാസി ചേംബർ) സി മൊയ്തീൻ കോയ (വ്യാപാരി വ്യവസായി സമിതി) റഹിം എം.എ (എംഎസ്സ്എസ്സ് ) എസ്സ് എം അബുബക്കർ സിദ്ദിഖ് (യുവ ഭാവന) സി.പിഎം അബുബക്കർ (തെക്കെപുറം) സുനിൽ കുമാർ മാമിയിൽ ( തിയ്യ മഹാസഭ ) കെ .താഹ (കരിപ്പൂർ വിമാന അപകടക ആക്ഷൻ ഫോറം)
എം.ഡി.എഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ
വി.പി സന്തോഷ് കുമാർ, പ്രഥ്വുരാജ് നാറാത്ത്, അഫ്സൽ ബാബു, നിസ്ത്താർ ചെറുവണ്ണൂർ, അബ്ബാസ് കളത്തിൽ, സലിം പാറക്കൽ, സജ്നവേങ്ങേരി ,
ചാപ്റ്റർ ഭാരവാഹികളായ മൊയ്തീൻ കുട്ടി കുണ്ടോട്ടി, ബിജി സെബാസ്റ്റ്യൻ, ഐ.പി ഉസ്മാൻ, സഹൽ പുറക്കാട് സുബൈർ കോട്ടൂർ ,അഡ്വ എൻ മുഹമ്മദ് ഹനീഫ് , എംഡിഎഫ് വിമാനാപകട ആക്ഷൻ കൗൺസിൽ ട്രഷറർ കെ താഹ, ഹരിമോഹൻ, റസീന ബാനു ,അഡ്വ. നസീമ ഷാനവാസ് ,പി എ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു
മാനാഞ്ചിറയിൽ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ മലബാറിലെ ആറു ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികൾ, മുൻ കേന്ദ്ര മന്ത്രിമാർ, മുൻ സംസ്ഥാന മന്ത്രിമാർ, മുൻ പാർലമെൻറ് അംഗങ്ങൾ, മുൻ എംഎൽഎ മാർ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർ, മുൻസിപ്പൽ ചെയർമാന്മാർ, കോർപ്പറേഷൻ കൗൺസിലർമാർ എന്നിവരെ പങ്കെടുപ്പിക്കും.
രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന മലബാറിലെ പ്രമുഖ വ്യക്തികളും മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കും. ആറു ജില്ലകളിലെ എം.ഡി.എഫ് ൻ്റ ചാപ്റ്ററിൽ നിന്നും വിദേശ ചാപ്റ്ററുകളിൽ നിന്നും പ്രതിനിധികൾ ഭാഗം ആകുമെന്ന് എം.ഡി.എഫ് ഭാരവാഹികൾ അറിയിച്ചു
യോഗത്തിൽ എം.ഡി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി പി.എ അബ്ദുൽ കലാം അസാദ് നന്ദിയും പറഞ്ഞു