പച്ചത്തുരുത്തു നിർമ്മിച്ച് പുല്ലൂരാംപാറ ഹൈസ്കൂൾ.
പച്ചത്തുരുത്തു നിർമ്മിച്ച് പുല്ലൂരാംപാറ ഹൈസ്കൂൾ.
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിൽ 'നല്ല പാഠം' ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മുളയുടെ പച്ചത്തുരുത്ത് നിർമ്മാണം ആരംഭിച്ചു. പ്രകൃതി ദത്തമായ അന്തരീക്ഷത്തിൽ ക്ലാസ്സുകൾ, ക്ലബ് പ്രവർത്തനങ്ങൾ, പഠന ക്യാമ്പുകൾ, സ്റ്റഡി ക്ലാസ്സുകൾ,സിമ്പോസിയങ്ങൾ , സ്കൗട്ട് ആൻഡ് ഗൈഡ് പഠന ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിൽ നടുവിൽ ഓപ്പൺ സ്പേയ്സോട് കൂടി ഓവൽ ആകൃതിയിൽ ആണ് മുളന്തുരുത്തു ക്രമീകരിച്ചിരിക്കുന്നത്.
നല്ല പാഠം, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, എസ് പി സി, തുടങ്ങി സ്കൂളിലെ വിവിധ ക്ലബ്ബുകളിൽ അംഗങ്ങളായ കുട്ടികൾക്കാണ് പച്ച ത്തുരുത്ത് സംരക്ഷണ ചുമതല. പച്ച, മഞ്ഞ നിറങ്ങളിലുള്ള കല്ലൻ മുള വിഭാഗത്തിൽപ്പെട്ട മുളകളാണ് നട്ടുപിടിപ്പിച്ചത്.
സ്കൂൾ കോമ്പൗണ്ടിന് സമീപത്ത് ഇരുവഞ്ഞിപ്പുഴയോട് ചേർന്നുള്ള സ്ഥലമാണ് തിരഞ്ഞെടുത്തത്.
പുല്ലൂരാംപാറ നെഹ്റു പബ്ലിക് ലൈബ്രറിയുമായി സഹകരിച്ചാണ് തുരുത്ത് നിർമ്മാണം നടത്തുന്നത്.
സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് അജു എമ്മാനുവേൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയെപ്പിള്ളിൽ, നെഹ്റു പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് വി ജെ സണ്ണി, സെക്രട്ടറി ടി. ടി തോമസ്, ഷിനോജ് സി.ജെ, സിസ്റ്റർ. ഷാൻ്റി സെബാസ്റ്റ്യൻ, ഡോണ ട്രീസ തുടങ്ങിയവർ പ്രസംഗിച്ചു.