ലോറി നിയന്ത്രണം വിട്ട് വീട്ട് മുറ്റത്തേക്ക് ഇടിച്ചു കയറി.
ലോറി നിയന്ത്രണം വിട്ട് വീട്ട് മുറ്റത്തേക്ക് ഇടിച്ചു കയറി.
പെരുവയൽ:
പുവ്വാട്ടുപറമ്പിനു സമീപം തോട്ടുമുക്ക് പര്യങ്ങാട് തടായിൽ ലോറി നിയന്ത്രണം വിട്ട് വീട്ട് മുറ്റത്തേക്ക് ഇടിച്ചു കയറി. ചാലിൽ പുറായ് അബൂബക്കറിൻ്റെ വീട്ടുമുറ്റത്തേക്കാണ് ലോറി ഇടിച്ചു കയറിയത്. വീടിന് എതിർവശത്തുള്ള സോപ്പ് നിമ്മാണ യൂനിറ്റിൽ ചരക്ക് ഇറക്കാൻ തമിഴ്നാട്ടിൽ നിന്നും വന്നതായിരുന്നു അപകടത്തിൽ പെട്ട ലോറി. ചരക്കുമായെത്തിയ ലോറി തിരിക്കുമ്പോൾ നിയന്ത്രണം വിട്ട് വീടിൻ്റെ ഗെയ്റ്റ് ഇടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്ക് കയറുകയായിരുന്നു.
വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് വാട്ടർ ടാങ്കുകളും ഒരു ബൈക്കും തകർന്നിട്ടുണ്ട്. കൂടാതെ വീടിൻ്റെ മുൻഭാഗത്തെ സൺ സൈഡും അടുക്കള വശവും തകർന്നിട്ടുണ്ട്.
അപകടം നടക്കുമ്പോൾ വീട്ടുകാർ അവിടെ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും അപകടത്തിൻ്റെ കാഠിന്യം കുറച്ചു.