ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി
ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022-23 വര്‍ഷത്തേക്കുള്ള ലേബര്‍ ബജറ്റും വാര്‍ഷിക കര്‍മ്മ പദ്ധതിയും തയ്യാറാക്കുന്നതിനായി ജില്ലയിലെ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പരിശീലനം.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം അധ്യക്ഷനായി. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നസീബ അസീസ്, എന്‍.എ കരീം, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.പി ഉണ്ണികൃഷ്ണന്‍, വി.കെ.എം ഷാഫി, വി.പി ജസീറ, ശ്രീദേവി പ്രാകുന്ന്, എം.ജിഎന്‍.ആര്‍.ഇ.ജി.എസ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റഷീദ് നാലകത്ത് എന്നിവര്‍ സംസാരിച്ചു.