ഒളവണ്ണ നാഗത്തുംപാടം തറോൽ മേത്തൽ റിനോജിൻ്റെ വീട് കനത്ത മഴയെ തുടർന്ന് അപകടാവസ്ഥയിലാണ്
ഒളവണ്ണ നാഗത്തുംപാടം തറോൽ മേത്തൽ റിനോജിൻ്റെ വീട് കനത്ത മഴയെ തുടർന്ന് അപകടാവസ്ഥയിലാണ്. ആകെയുള്ള ഒന്നേകാൽ സെൻ്റിൽ പണിത കൊച്ചു വീടിനോട് ചേർന്ന ഭാഗം പതിനഞ്ച് മീറ്ററോളം താഴ്ചയിലേക്ക് ഇടിഞ്ഞ് താഴ്ന്നതിനാൽ ഏത് സമയവും വീട് തകരുമെന്ന നിലയാണ്. പൂജ ഒഴിവ് ദിനമായതിനാൽ റവന്യൂ അധികൃതർ സ്ഥലം സന്ദർശിക്കുകയോ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയോ ചെയ്തിട്ടില്ല.
ഭാര്യയും കൊച്ചു കുട്ടികളുമടങ്ങുന്ന റിനോജിൻ്റെ കുടുംബം ഭീതിയോടെയാണ് കഴിയുന്നത്. പഞ്ചായത്ത് അധികൃതരും ഇതുവരെ ഈ കാര്യത്തിൽ വേണ്ട ഇടപെടൽ നടത്തിയിട്ടില്ല. അനാസ്ഥ വെടിഞ്ഞ് അധികൃതർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജില്ല കളക്ടർക്ക് പരാതി സമർപ്പിക്കുമെന്ന് പ്രസിഡണ്ട് വിനോദ് മേക്കോത്ത് അറിയിച്ചു.